-->
ഓപ്പോയുടെ ഏറ്റവും ജനപ്രിയ സ്മാര്‍ട്ട്‌ഫോണ്‍ സീരീസുകളില്‍ ഒന്നായ റെനോ സീരീസിലെ ഓപ്പോ റെനോ 12 5ജി ഇപ്പോള്‍ പതിനായിരം രൂപയ്ക്ക് മുകളില്‍ വിലക്കുറവുമായി ഫ്‌ലിപ്പ്കാര്‍ട്ടില്‍ ലിസ്റ്റ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആണ് ഓപ്പോ റെനോ 12 5ജി ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. അന്ന് ഇതിന്റെ സിംഗിള്‍ 8GB + 256GB മോഡലിന് 32,999 രൂപയായിരുന്നു വില. ഇപ്പോള്‍ 20999 രൂപ വിലയില്‍ ആണ് ഇത് ഫ്‌ലിപ്പ്കാര്‍ട്ടില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് ഒരു വര്‍ഷത്തിനിപ്പുറം 12000 രൂപ വിലക്കുറവില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ലഭ്യമായിരിക്കുന്നു.
ഫ്‌ലിപ്പ്കാര്‍ട്ടിന് പുറമേ ഓപ്പോയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ഈ ഫോണ്‍ വാങ്ങാനാകും. സണ്‍സെറ്റ് പീച്ച്, മാറ്റ് ബ്രൗണ്‍, ആസ്‌ട്രോ സില്‍വര്‍ നിറങ്ങളില്‍ ആണ് ഓപ്പോ റെനോ 12 5ജി വാങ്ങാനാകുക. 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് FHD+ (2412 × 1080 പിക്‌സല്‍സ്) FHD+ OLED ഡ്യുവല്‍ കര്‍വ്ഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 1200 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷന്‍ എന്നിവ ഇതിലുണ്ട്.
മീഡിയടെക് ഡൈമെന്‍സിറ്റി 7300-എനര്‍ജി പ്രോസസറാണ് ഓപ്പോ റെനോ 12 5ജിയുടെ കരുത്ത്. 8ജിബി റാം, 8ജിബി വെര്‍ച്വല്‍ റാം, 256GB UFS 3.1 സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള കളര്‍ഒഎസ് 14.1ല്‍ ആണ് പ്രവര്‍ത്തനം. മൂന്ന് വര്‍ഷത്തെ ഒഎസ് അപ്ഡേറ്റുകളും നാല് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കും. 50MP മെയിന്‍ ക്യാമറ(f/1.8 അപ്പേര്‍ച്ചര്‍, OIS, 1/1.95' സോണി LYT-600 സെന്‍സര്‍), 8MP 112º അള്‍ട്രാ വൈഡ് ക്യാമറ (സോണി IMX355 സെന്‍സര്‍, ƒ/2.2 അപ്പേര്‍ച്ചര്‍), 2MP മാക്രോ ക്യാമറ (ƒ/2.2 അപ്പേര്‍ച്ചര്‍, ഓമ്‌നിവിഷന്‍ OVO2B10 സെന്‍സര്‍) എന്നിവ അടങ്ങുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ യൂണിറ്റാണ് ഇതിലുളളത്.
f/2.0 അപ്പേര്‍ച്ചര്‍, GC32E2 സെന്‍സര്‍ എന്നിവയുള്ള 32MP ഫ്രണ്ട് ക്യാമറയും ലഭ്യമാണ്. ഒട്ടനവധി എഐ ഫീച്ചറുകളും ഈ റെനോ സീരീസ് ഫോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. AI ലിങ്ക്ബൂസ്റ്റ്, AI ഇറേസര്‍ 2.0, AI സ്റ്റുഡിയോ, AI ബെസ്റ്റ് ഫേസ്, AI ടൂള്‍ബോക്‌സ് എന്നിവയെല്ലാം അതില്‍പ്പെടുന്നു. 80W SuperVOOC ഫാസ്റ്റ് ചാര്‍ജിംഗുള്ള 5000mAh ബാറ്ററി, IP65 റേറ്റിങ്, 5G SA/ NSA, ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവയൊക്കെയാണ് ഇതിലെ മറ്റ് പ്രധാന ഫീച്ചറുകള്‍.