Saturday, March 14, 2026 Last Updated 1 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 13 May 2025 01.04 PM

71.43 ലക്ഷത്തിന്റെ മിനി കൂപ്പര്‍ സ്വന്തമാക്കി മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ സൗബിന്‍ ഷാഹിര്‍

soubin-shahir

യാത്രകള്‍ക്കായി പുത്തനൊരു മിനി കൂപ്പര്‍ വാങ്ങിയിരിക്കുകയാണ് നടനും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍. ആഡംബര ഹാച്ച്ബാക്കിന്റെ ഡെലിവറിക്കായി ഷോറൂമിലെത്തിയതിന്റെയും കാറിന്റെ ഡെലിവറിയുടേയും ചിത്രങ്ങള്‍ ഡീലര്‍ഷിപ്പാണ് പങ്കുവെച്ചിരിക്കുന്നത്. കൊച്ചിയിലെ ബിഎംഡബ്ല്യുവിന്റെ മുന്‍നിര വിതരണക്കാരായ ബിഎംഡബ്ല്യു മിനി ഓട്ടോക്രാഫ്റ്റില്‍ നിന്നുമാണ് സൗബിന്‍ ഷാഹിര്‍ വാഹനം സ്വന്തമാക്കിയിരിക്കുന്നത്. ഭാര്യയ്ക്കും കുടുംബത്തിനുമൊപ്പം എത്തിയാണ് പുത്തന്‍ കാറിന്റെ താക്കോലും താരം ഏറ്റുവാങ്ങിയിരിക്കുന്നത്. കൂപ്പറിന്റെ S JCW എന്ന മോഡലാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.

55.90 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില വരുന്ന മിനി കൂപ്പര്‍ S ജോണ്‍ കൂപ്പര്‍ വര്‍ക്ക്സിന് ടാക്സും ഇന്‍ഷുറന്‍സുമെല്ലാമായി കൊച്ചിയില്‍ ഏകദേശം 71.43 ലക്ഷം രൂപയോളം ഓണ്‍-റോഡ് വില വരുമെന്നാണ് കണക്കുകള്‍. ഹൈലൈറ്റ് ഗ്രില്‍, മിനി ബാഡ്ജുകള്‍, ബമ്പറുകള്‍ എന്നിവ കറുത്ത നിറത്തിലാണ് ഒരുക്കിയിരിക്കുന്നത്. കൂപ്പര്‍ S JCW പായ്ക്കില്‍ കറുത്ത അലോയ് വീലുകളും ഗ്രില്ലില്‍ ഒരു ജോണ്‍ കൂപ്പര്‍ വര്‍ക്ക്‌സ് ബാഡ്ജും കാണാം. ആഡംബര കാറിന്റെ മിഡ്-നൈറ്റ് ബ്ലാക്ക് എന്ന കളര്‍ ഓപ്ഷനാണ് സൗബിന്‍ ഷാഹിര്‍ തെരഞ്ഞെടുത്തിരിക്കുന്നതും. എക്സ്റ്റീരിയര്‍ പോലെ തന്നെ മിനി കൂപ്പര്‍ S ജോണ്‍ കൂപ്പര്‍ വര്‍ക്ക്സിന്റെ അകത്തളവും ലക്ഷ്വറിയാണ്

ടച്ച്സ്‌ക്രീന്‍ പോലെയുള്ള 9.4 ഇഞ്ച് വൃത്താകൃതിയിലുള്ള OLED ഡിസ്പ്ലേ, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ (HUD), ഓട്ടോ എസി, മള്‍ട്ടി-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, ഡ്രൈവര്‍ സീറ്റിനായി ഒരു മസാജ് ഫംഗ്ഷന്‍ എന്നിവയെല്ലാം 71.43 ലക്ഷത്തിന്റെ ഹാച്ച്ബാക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സേഫ്റ്റിയുടെ കാര്യത്തിലേക്ക് വന്നാല്‍ മിനി കൂപ്പര്‍ S മോഡലില്‍ സ്റ്റാന്‍ഡേര്‍ഡായി 6 എയര്‍ബാഗുകള്‍, ഓട്ടോ-ഹോള്‍ഡ് ഫംഗ്ഷനോടുകൂടിയ ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ലെവല്‍-1 ADAS എന്നിവയെല്ലാം ലഭിക്കും.സാധാരണ മോഡലിന്റെ അതേ 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനിലാണ് JCW പായ്ക്ക് ഉള്‍പ്പെടുന്ന മിനി കൂപ്പര്‍ S കാറിനും തുടിപ്പേകാനായി എത്തുന്നത്. 7-സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 204 bhp കരുത്തില്‍ 300 Nm torque വരെ ഉത്പാദിപ്പിക്കാനാവും.

Ads by Google
Ads by Google
TRENDING NOW