Wednesday, March 11, 2026 Last Updated 25 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 13 May 2025 01.03 PM

ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി ജീപ്പ് ; മെയ് മാസത്തിലുള്ളത് ഗംഭീര ഡിസ്‌കൗണ്ടുകള്‍

jeep

ഓരോ മാസവും മോഡല്‍ നിരയില്‍ ഗംഭീര ഓഫറുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന അമേരിക്കന്‍ വാഹന നിര്‍മാതാക്കളാണ് ജീപ്പ്. 2025 മെയ് മാസത്തേക്കായുള്ള ഡിസ്‌കൗണ്ടാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. മെയ് മാസത്തേക്കായി മൊത്തം 3.60 ലക്ഷം രൂപ വരെയുള്ള ഓഫറുകളാണ് ജീപ്പ് ഒരുക്കിവെച്ചിരിക്കുന്നത്. എന്നിരുന്നാലും ഈ തുക മോഡലിനേയും വേരിയന്റിനെയും മറ്റ് യോഗ്യതാ മാനദണ്ഡങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്.

കോമ്പസിന് ഈ മാസം 2.80 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. ഈ വിഭാഗത്തില്‍ 1.70 ലക്ഷം രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടാണ് ആളുകള്‍ക്ക് ഉപയോഗപ്പെടുത്താനാവുക. ഡോക്ടര്‍മാര്‍, ലീസിംഗ് സ്ഥാപനങ്ങള്‍, ബാങ്ക് ഉദ്യോഗസ്ഥര്‍, ജീപ്പ് ബ്രാന്‍ഡുമായി ബന്ധപ്പെട്ടവര്‍ എന്നിവരുള്‍പ്പെടെയുള്ള പ്രത്യേക വിഭാഗക്കാര്‍ക്കായി അധികമായി 1.10 ലക്ഷം രൂപയുടെ ഓഫറും നേടാനാവും. ഈ ഓഫറുകള്‍ പ്രധാനമായും ജീപ്പ് കോമ്പസിന്റെ 2024 മോഡലുകള്‍ക്കാണ് ലഭ്യമാകുന്നത്. ഡീലര്‍മാര്‍, സംസ്ഥാനം, സ്ഥലം സ്റ്റോക്ക് എന്നിവയെ അടിസ്ഥാനമാക്കി മുകളില്‍ പറഞ്ഞ തുകയിലും വ്യത്യാസങ്ങളുണ്ടായിരിക്കാം.

ജീപ്പ് മെറിഡിയന്‍ എസ്യുവിയുടെ കാര്യത്തിലേക്ക് വന്നാല്‍ 2025 മെയ് മാസത്തേക്കായി ഒരുക്കിയിരിക്കുന്ന ഏറ്റവും ഉയര്‍ന്ന ഡിസ്‌കൗണ്ട് ഈ എസ്യുവിലാണ് ലഭിക്കുക. അമേരിക്കന്‍ വാഹന നിര്‍മാതാക്കളുടെ മൂന്ന് നിര എസ്യുവി ഇപ്പോള്‍ 3.60 ലക്ഷം രൂപ വരെ വിലവരുന്ന ആനുകൂല്യങ്ങളോടെയാണ് വിറ്റഴിക്കുന്നത്. വാങ്ങുനെത്തുന്നവരുടെ പ്രൊഫൈലും സ്റ്റോക്ക് ലഭ്യതയും അനുസരിച്ച് മെറിഡിയനില്‍ 2.30 ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ടും കൂടാതെ 1.30 ലക്ഷം രൂപ അധികമായി പ്രത്യേക ഓഫറും ലഭ്യമാണ്. മെറിഡിയന് 24.99 ലക്ഷം മുതല്‍ 38.79 ലക്ഷം രൂപ വരെയാണ് നിലവിലെ എക്‌സ്‌ഷോറൂം വില വരുന്നത്. ടോപ്പ് എന്‍ഡ് വേരിയന്റായ ലിമിറ്റഡ് (O) പതിപ്പില്‍ മാത്രം വില്‍ക്കുന്ന ഗ്രാന്‍ഡ് ചെറോക്കി ഇപ്പോള്‍ 3 ലക്ഷം രൂപ വരെയുള്ള ഓഫറുകളോടെയാണ് വിപണിയിലെത്തുന്നത്. 67.50 ലക്ഷം രൂപയാണ് എസ്യുവിയുടെ എക്‌സ്‌ഷോറൂം വില വരുന്നത്.

Ads by Google
Ads by Google
TRENDING NOW