Monday, March 16, 2026 Last Updated 3 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 13 May 2025 12.02 PM

' ഭര്‍ത്താവ് മരിച്ചെന്നു കരുതി എപ്പോഴും വിഷമിച്ചിരിക്കാന്‍ പറ്റില്ല, രേണുവിനെ വെച്ച് ഫോട്ടോഷൂട്ട് നടത്തും' ; ആരതി പൊടി

and, support

അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. രേണു പങ്കുവെയ്ക്കുന്ന വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കും പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം നേരിടാറുണ്ട്. ഇപ്പോഴിതാ രേണുവിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് റിയാലിറ്റി ഷോയിലൂടെ താരമായ റോബിന്‍ രാധാകൃഷ്ണനും അദ്ദേഹത്തിന്റെ ജീവിതപങ്കാളിയും ഫാഷന്‍ ഡിസൈനറുമായ ആരതി പൊടിയും. രേണുവിനെ ബോഡിഷെയ്മിങ് ചെയ്യേണ്ട കാര്യമില്ലെന്നും അവര്‍ക്ക് ഇഷ്ടമുളള വസ്ത്രങ്ങള്‍ ധരിക്കട്ടെ എന്നും റോബിനും ആരതിയും പറഞ്ഞു.

രേണു സുധിക്കെതിരായ സൈബര്‍ ആക്രമണത്തെ കുറിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചോദ്യത്തിനാണ് ഇരുവരുടെയും പ്രതികരണം. സ്വന്തമായി കോസ്റ്റിയൂം ഡിസൈന്‍ ചെയ്ത് രേണു സുധിയെ ഫോട്ടോഷൂട്ടിനു വിളിക്കുമെന്ന് ആരതി വ്യക്തമാക്കി. ഭര്‍ത്താവ് മരിച്ചതിന്റെ വിഷമം അവര്‍ക്ക് ഉണ്ടാകുമെന്നും എന്ന് കരുതി എപ്പോഴും വീട്ടില്‍ തന്നെ വിഷമിച്ച് ഇരിക്കാന്‍ പറ്റിലല്ലോ എന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.

'എനിക്ക് രേണു സുധിയെ ഭയങ്കര ഇഷ്ടമാണ്. അവരെ ഇത്രയും ബോഡിഷെയിമിങ് ചെയ്യേണ്ട കാര്യമില്ല. അവര്‍ മോഡലിങ് രംഗത്ത് നില്‍ക്കുന്ന ഒരാളാണ്. നമുക്ക് ഇഷ്ടമുള്ള വസ്ത്രമല്ലേ ഇടേണ്ടത്.നമ്മുടെ സാറ്റിസ്ഫാക്ഷന്‍ അല്ലേ വലുത്. ഒരു വാര്‍ത്ത കണ്ടു അവര്‍ക്ക് പല ജോലികളും പലരും ഓഫര്‍ ചെയ്തു. എന്നിട്ട് അവര്‍ അത് ചെയ്തില്ല എന്ന്. അതില്‍ കുറ്റം പറയേണ്ട കാര്യം എന്താണ്? നമുക്ക് ഇഷ്ടമുള്ള ജോലി നമുക്ക് ചെയ്യാന്‍ പറ്റും. നമുക്ക് കംഫര്‍ട്ടബിള്‍ ആയിട്ടുള്ള ഒരു ജോലി ചെയ്യാന്‍ ആയിരിക്കും ഏതൊരാളും ഇഷ്ടപ്പെടുന്നത്. അവര്‍ക്ക് ചിലപ്പോള്‍ ഒരുങ്ങി നടക്കുന്നതായിരിക്കും ഇഷ്ടം. എനിക്ക് അങ്ങനെ നടക്കാന്‍ ഇഷ്ടമുള്ള ഒരാളാണ്. അതിന് അവരെ കുറ്റം പറയേണ്ട കാര്യം എന്താണ്. ഭര്‍ത്താവ് മരിച്ചെന്ന് കരുതി അതോര്‍ത്ത് എപ്പോഴും വിഷമിച്ചിരിക്കാന്‍ പറ്റില്ല. അവര്‍ക്കും വിഷമം ഉണ്ടാകും. ഇല്ലെന്ന് ആരാണ് പറഞ്ഞത്. പൊടി ഒരു കോസ്റ്റ്യൂം ഡിസൈന്‍ ചെയ്ത് രേണുവിനെ ഫോട്ടോഷൂട്ടിന് വിളിക്കും.'- ആരതി പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW