-->
റെട്രോ സിനിമയിലെ തകര്‍പ്പന്‍ ഗാനത്തിന് ചുവടുവെച്ച് നടി മുക്തയും മകള്‍ കണ്‍മണിയും. മാതൃദിനാശംസകള്‍ നേര്‍ന്നു കൊണ്ടു കണ്‍മണി പോസ്റ്റ് ചെയ്ത വീഡിയോ വലിയ ജനശ്രദ്ധയാണ് നേടുന്നത്.
നമ്മള്‍ ഒരുമിച്ചു ചിരിച്ചു, നൃത്തം ചെയ്തു. അമ്മ എന്റെ എല്ലാമാണ്. എനിക്കുവേണ്ടി ചെയ്തുതരുന്നതെല്ലാം ഞാന്‍ കാണുന്നു. അതില്‍ എനിക്കു നന്ദിയുണ്ട്. ഏറ്റവും നല്ല മനസ്സാണ് അമ്മയുടേത്. എന്റെ ശക്തിയും ഉറ്റ സുഹൃത്തും അമ്മയാണ് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
സാരിയില്‍ സുന്ദരിയായി മുക്ത എത്തുമ്പോള്‍ ദാവണിയില്‍ അതിസുന്ദരിയായാണ് കണ്‍മണി വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. മമനാഹരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇത്തവണ അമ്മ തൂക്കി എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.