Wednesday, March 18, 2026 Last Updated 7 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 13 May 2025 09.39 AM

മെക്‌സിക്കോയില്‍ കയ്യില്‍ നിറത്തോക്കുമായി 7ഉം 9ഉം വയസ്സുള്ള ആണ്‍കുട്ടികള്‍: തോക്ക് താഴെയിടണന്നെ് പോലീസ്, ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

new-mexico, young, kids, gun, police, warn

ന്യൂ മെക്‌സിക്കോയിലെ ബെര്‍ണാലില്ലോ കൗണ്ടി ഷെരീഫ് ഓഫീസ് കഴിഞ്ഞ വ്യാഴാഴ്ച പങ്കുവച്ച ഒരു ദൃശ്യമാണ് ഇപ്പോള്‍ കാഴ്ചക്കാരില്‍ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുന്നത്. വെറും 7 ഉം 9 ഉം വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍ നിറത്തോക്കുമായി നില്‍ക്കുന്നതിന്റെ വീഡിയോയാണ് ഇത്. ഭയപ്പെടുത്തുന്ന ദൃശ്യങ്ങളായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. മൈന്‍ക്രാഫ്റ്റ്, സ്റ്റാര്‍ വാര്‍സ് തുടങ്ങിയ ചിത്രങ്ങള്‍ പതിച്ച ബനിയന്‍ ധരിച്ച രണ്ട് ആണ്‍ കുട്ടകള്‍ ബ്രൌണ്‍ നിറത്തിലുള്ള പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് മറച്ച എയര്‍ കണ്ടീഷനിംഗ് യൂണിറ്റിന് പിന്നില്‍ മറഞ്ഞ് നില്‍ക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ദൃശ്യങ്ങള്‍ തുടങ്ങുമ്പോള്‍ തന്നെ കുട്ടികളില്‍ ഒരാളുടെ കൈയില്‍ തോക്കുള്ളത് കാണാം. പശ്ചാത്തലത്തില്‍ ഒരു സ്ത്രീയും പുരുഷനും തോക്ക് താഴെയിടാനായി കുട്ടികളോട് നിരന്തരം ആവശ്യപ്പെടുന്നു. എന്നാല്‍, കുട്ടികള്‍ തോക്ക് താഴെയിടാന്‍ കൂട്ടാക്കുന്നില്ല. മാത്രമല്ല, രണ്ടാമത്തെ കുട്ടി ഇടയ്ക്ക്, മറ്റേയാളില്‍ നിന്നും തോക്ക് പിടിച്ച് വാങ്ങുന്നതും വീഡിയോയില്‍ കാണാം.

എഡിറ്റ് ചെയ്ത തൊട്ടടുത്ത ദൃശ്യത്തില്‍ ആദ്യ കുട്ടിയുടെ കൈയില്‍ തോക്ക് കാണാം. കാഞ്ചിയില്‍ വിരലമര്‍ത്തി കുട്ടി നില്‍ക്കുന്നതിനിടെ അപ്രതീക്ഷിതമായി അവന്റെ സമീപത്ത് ഒരു തോക്ക് പൊട്ടുന്നു. ഭയന്ന് പോയ കുട്ടി വെടിയുണ്ട വന്ന ഭാഗത്തേക്ക് തോക്കി ചൂണ്ടിപ്പിടിക്കുന്നു. ഇതിനിടെ രണ്ടാമത്തെ കുട്ടി എയര്‍ കണ്ടീഷനിംഗ് യൂണിറ്റിനും മതിലും ഇടയില്‍ ഒളിക്കുന്നു. സമാനമായ രീതിയില്‍ രണ്ടാമത്തെ തോക്ക് പൊട്ടിയതും തോക്ക് കൈയിലുള്ള കുട്ടിയും ഒളിക്കുന്നു. കുട്ടികളുടെ നീക്കം ഡ്രോണ്‍ ക്യാമറയില്‍ കണ്ട് കൊണ്ടിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ മറുവശത്ത് കൂടിയെത്തി പെട്ടെന്ന് കുട്ടിയുടെ കൈയില്‍ നിന്നും തോക്ക് തട്ടിയെടുത്ത് അവനെ വലിച്ച് പൊക്കി പുറത്തേക്ക് കൊണ്ടു പോകുന്നു. ഇതിനിടെ മറ്റേകുട്ടിയെ മറ്റൊരു പോലീസുകാരനും കൂട്ടിക്കൊണ്ട് പോകുന്നതും വീഡിയോയില്‍ കാണാം. പങ്കിട്ട ആറ് മിനിറ്റോളമുള്ള ദൃശ്യങ്ങള്‍ ആരെയും ഭയപ്പെടുത്താന്‍ പോകുന്നതാണ്.

സംഭവം നടന്നത് ഫെബ്രുവരി 16 -നാണെങ്കിലും കഴിഞ്ഞ വ്യാഴാഴ്ചയാണ് ഡെപ്യൂട്ടി സംഭവത്തിന്റെ വീഡിയോ പുറത്ത് വിട്ടത്. ഒപ്പം, കുട്ടികള്‍ക്ക് തോക്ക് എവിടെ നിന്ന് ലഭിച്ചെന്ന് വ്യക്തമല്ലെന്നും കുട്ടികളും വീട്ടുകാരുമായി ഉണ്ടായിരുന്ന പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തിന് കാരണമെന്നും പോലീസ് അറിയിച്ചു. തോക്ക് പിടിച്ചെടുത്തെങ്കിലും കുട്ടികള്‍ക്കെതിരെ കുറ്റങ്ങള്‍ ഒന്നും ചുമത്തിയിട്ടില്ല. കുട്ടികള്‍ അവരുടെ വീടുകളില്‍ തന്നെയാണ് താമസിക്കുന്നത്. പോലീസിന്റെ ബിഹേവിയറല്‍ ഹെല്‍ത്ത് യൂണിറ്റിലെ അംഗങ്ങള്‍ കുട്ടികളുമായും കുടുംബാംഗങ്ങളുമായും നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ടെന്നും പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Ads by Google
Tuesday 13 May 2025 09.39 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW