Friday, March 20, 2026 Last Updated 55 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 12 May 2025 02.51 PM

ഛത്തീസ്ഗഡിലെ റായ്പുരിൽ ട്രക്കുകള്‍ കൂട്ടിയിടിച്ചു; സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 13 പേർ മരിച്ചു

in

റായ്പുർ: ഛത്തീസ്ഗഡിലെ റായ്പുരിൽ ട്രക്കുകള്‍ കൂട്ടിയിടിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 13 പേർ മരിച്ചു. 9 സ്ത്രീകളും 4 കുട്ടികളുമാണ് മരിച്ചത്. 11 പേർക്ക് പരുക്കേറ്റു. ഞായറാഴ്ച രാത്രിയാണ് സംഭവം.

കപ്പലിൽ പൊള്ളലേറ്റ ഇന്ത്യക്കാരനെ രക്ഷപ്പെടുത്തി അബുദാബി തീരരക്ഷാസേന
റായ്പുർ–ബലോദബസാർ റോഡിലാണ് അപകടം നടന്നത്. ബന്ധുവീട്ടിൽ നടന്ന ചടങ്ങിനുശേഷം സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം ട്രക്കിൽ മടങ്ങുമ്പോഴായിരുന്നു അപകടം. മറ്റൊരു ട്രക്ക് ഇവരുടെ വാഹനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരുക്കേറ്റവരെ റായ്പുരിലെ അംബേദ്ക്കർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW