-->
തിരുവനന്തപുരം: താന്‍ പാര്‍ട്ടിയെ കൂടുതല്‍ ജനകീയമാക്കിയെന്നും ചരിത്രത്തില്‍ ആദ്യമായി കോണ്‍ഗ്രസിന് 20 ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടാക്കാന്‍ തന്റെ കാലയളവില്‍ കഴിഞ്ഞെന്നും മൂന്‍ കെപിസിസി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍. പുതിയ കെപിസിസി അധ്യക്ഷന് ചുമതല കൈമാറുന്ന ചടങ്ങില്‍ തന്റെ കാലയളവിലെ നേട്ടങ്ങള്‍ കെ സുധാകരന്‍ എണ്ണിയെണ്ണിപ്പറഞ്ഞു.
സമി കേഡര്‍ സംവിധാനത്തിലേക്ക് എത്തിക്കും എന്നാണ് താന്‍ പറഞ്ഞത്. അത് ഏറെക്കുറെ സാധ്യമായി. തിരഞ്ഞെടുപ്പുകളില്‍ തിളക്കമാര്‍ന്ന ജയം നേടാന്‍ സാധിച്ചുവെന്നും ഭൂരിപക്ഷ കണക്കുകളിലും കോണ്‍ഗ്രസിന് തന്റെ കാലയളവില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടായെന്നും കെ സുധാകരന്‍ വ്യക്തമാക്കി. ചേലക്കരയില്‍ പരാജയപ്പെട്ടെങ്കിലും സിപിഎഐഎമ്മിന്റെ ഭൂരിപക്ഷം 13,000 ആക്കി കുറയ്ക്കാന്‍ തന്റെ കാലയളവില്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള കോളേജുകള്‍ കെഎസ്യു തിരിച്ചുപിടിച്ചു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അഴിമതി തുറന്നു കാട്ടാന്‍ താന്‍ മുന്നിലുണ്ടായിരുന്നെന്നും അതില്‍ യാതൊരു ഭയവും കാട്ടിയിട്ടില്ലെന്നും പറഞ്ഞു. അനേകം പ്രവര്‍ത്തകര്‍ക്ക് ഇക്കാലയളവില്‍ അഭിമാനബോധത്തോടെ ഉയര്‍ന്നു നില്‍ക്കാന്‍ കഴിഞ്ഞെന്നുഗ പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് യുണിറ്റ് കമ്മിറ്റി തനിക്ക് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. അത് തന്റെ പിന്‍ഗാമിയിലൂടെ സാധ്യമാക്കണം. പസിഡന്റ് സ്ഥാനം ഒഴിഞ്ഞാലും പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നും സിപിഎഐഎമ്മിനെതിരെയുള്ള പോരാട്ടത്തിന് മുന്‍പില്‍ ഒരു പടക്കുതിരയെപ്പോലെ താന്‍ ഉണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു.