Monday, March 16, 2026 Last Updated 0 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 12 May 2025 10.10 AM

' സുധിച്ചേട്ടന്റെ അനുഗ്രഹത്തോടെ പുതിയ തുടക്കം' ; പുത്തന്‍ വിശേഷം പങ്കുവെച്ച് രേണു സുധി

renu, new

അന്തരിച്ച മിമിക്രി ആര്‍ട്ടിസ്റ്റും സിനിമാതാരവുമായിരുന്ന കൊല്ലം സുധിയുടെ ഭാര്യ രേണു സുധി സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ്. രേണുവിന്റെ ഫോട്ടോഷൂട്ടുകളും ആൽബങ്ങളുമൊക്കെ പലപ്പോഴും വലിയ രീതിയിൽ വിമർശനങ്ങളാണ് ഏറ്റുവാങ്ങുന്നത്.

വിമര്‍ശനങ്ങള്‍ക്കിടയിലും തന്റെ ജോലിയുമായി മുന്നോട്ട് പോകുകയാണ് രേണു ഇപ്പോള്‍. ഇപ്പോഴിതാ പുതിയൊരു സന്തോഷ വാര്‍ത്ത പങ്കുവെച്ച് എത്തിയിരിക്കുകയാണ് രേണു. താനൊരു യൂട്യൂബ് ചാനല്‍ തുടങ്ങിയ വാര്‍ത്തയാണ് രേണു പങ്കുവെച്ചിരിക്കുന്നത്. രേണു സുധി എന്നാണ് ചാനലിന് പേരിട്ടിരിക്കുന്നത്. തന്നെ ഇഷ്ടപ്പെടുന്നവരും പിന്തുണക്കുന്നവരും ഒരുപാടു നാളായി ആവശ്യപ്പെടുന്ന കാര്യമാണ് ഇതെന്ന് രേണു പറയുന്നു.

'സുധിച്ചേട്ടന്റെ അനുഗ്രഹത്തോടെ ഞങ്ങളുടെ പുതിയ തുടക്കം' എന്ന തലക്കെട്ടോടെയാണ് രേണു ആദ്യത്തെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സുധിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു പാട്ടും രേണു വീഡിയോയില്‍ പാടുന്നുണ്ട്. നന്നായി പാടുന്നുണ്ടല്ലോ എന്നും സുധിച്ചേട്ടന്റെ ഫോട്ടോയ്ക്ക് അരികില്‍ ഇരുന്നു പാട്ട് പാടിയപ്പോ കരഞ്ഞു പോയെന്നുമാണ് കമന്റ് ബോക്‌സില്‍ ചിലര്‍ കുറിച്ചത്. ഇളയ മകനും രേണുവിനൊപ്പം ഉണ്ടായിരുന്നു.

''രണ്ടു വര്‍ഷത്തോളമായി സുധിച്ചേട്ടന്‍ നമ്മളെ വിട്ടുപോയിട്ട്. അന്നു മുതല്‍ ഞങ്ങള്‍ക്ക് കൈത്താങ്ങായി നിന്ന ഒരുപാട് പേരുണ്ട്. അവര്‍ക്കെല്ലാം ഒരുപാട് നന്ദി. അവരെല്ലാം കുറേ നാളായി എന്നോട് ആവശ്യപ്പെടുന്ന ഒരു കാര്യമാണ് ഒരു യൂട്യൂബ് ചാനല്‍ തുടങ്ങുക എന്നത്. അന്നൊന്നും അതിനെപ്പറ്റി എനിക്ക് അറിയില്ലായിരുന്നു. എന്തായാലും ഒരെണ്ണം തുടങ്ങിയേക്കാം എന്ന് ഞാനിപ്പോള്‍ തീരുമാനിച്ചു. മൂത്ത മകന്‍ കിച്ചുവും ഇളയ മകന്‍ റിതുക്കുട്ടനും ചാനലില്‍ ഉണ്ടാകും'', എന്ന് രേണു സുധി പറഞ്ഞു.

Ads by Google
Ads by Google
TRENDING NOW