Friday, March 13, 2026 Last Updated 3 Min 21 Sec ago English Edition
Todays E paper
Ads by Google
Sunday 11 May 2025 04.39 PM

F സീരീസിലേക്ക് പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ച് സാംസങ്

samsung-galaxy-f56

F സീരീസിലേക്ക് പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചിരിയ്ക്കുകയാണ് സാംസങ്. F56 5ജി (Samsung Galaxy F56 5G) എന്ന മോഡലാണ് കമ്പനി അവതരിപ്പിച്ചിരിയ്ക്കുന്നത്. 30000 രൂപയില്‍ താഴെ വിലയുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ സെഗ്മെന്റില്‍ ആണ് ഈ ഫോണ്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്, എന്നാല്‍ ലോഞ്ച് ഓഫര്‍ പ്രയോജനപ്പെടുത്തിയാല്‍ 25000 രൂപയോടടുത്ത വിലയില്‍ ഇതിന്റെ അടിസ്ഥാന മോഡല്‍ വാങ്ങാനാകും.

സാംസങ് ഗാലക്‌സി എഫ്56 5ജിയുടെ 8GB + 128GB അടിസ്ഥാന വേരിയന്റിന് 27,999 രൂപയും 8GB + 256GB മോഡലിന് 30,999 രൂപയുമാണ് വില. എന്നാല്‍ ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 രൂപ ഇന്‍സ്റ്റന്റ് ബാങ്ക് ഡിസ്‌കൗണ്ട് ലഭ്യമാണ്. അതിനാല്‍ അടിസ്ഥാന വേരിയന്റ് 25999 രൂപ വിലയില്‍ സ്വന്തമാക്കാം. ഇതിന് പുറമേ ആകര്‍ഷകമായ ഇഎംഐ ഓപ്ഷനും ലഭ്യമാണ്. 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് (1080 x 2340 പിക്‌സലുകള്‍) FHD+ സൂപ്പര്‍ AMOLED ഇന്‍ഫിനിറ്റി-O HDR ഡിസ്പ്ലേ ആണ് ഇതിലുള്ളത്. 1200 nits വരെ ഹൈ ബ്രൈറ്റ്നസ് മോഡ് (HBM), കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷന്‍ ഫീച്ചറുകളും ഇതോടൊപ്പം ഉണ്ട്. 2.75GHz വരെ ഒക്ട കോര്‍ എക്സിനോസ് 1480 പ്രോസസര്‍ ആണ് ഗാലക്‌സി എഫ്56 5ജിയുടെ കരുത്ത്. AMD Xclipse 530 ജിപിയു, 8GB LPDDR5X റാം, 128GB / 256GB UFS 3.1 ഇന്റേണല്‍ സ്റ്റോറേജ് എന്നിവയും ഈ ഗാലക്‌സി 5ജി ഫോണില്‍ ഉണ്ട്.

ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണം ഈ ഗാലക്‌സി എഫ്56 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്. അതില്‍ f/1.8 അപ്പേര്‍ച്ചറുള്ള 50MP മെയിന്‍ ക്യാമറ, OIS, f/2.2 അപ്പേര്‍ച്ചറുള്ള 8MP അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറ, f/2.4 അപ്പേര്‍ച്ചറുള്ള 2MP മാക്രോ സെന്‍സര്‍, LED ഫ്‌ലാഷ് എന്നിവ അടങ്ങുന്നു. സെല്‍ഫിക്കും മറ്റുമായി f/2.2 അപ്പേര്‍ച്ചറുള്ള 12MP ഫ്രണ്ട് ക്യാമറയാണ് ഗാലക്‌സി എഫ്56 5ജിയില്‍ ഉള്ളത്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വണ്‍ UI 7 ല്‍ ആണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 6 പ്രധാന OS അപ്ഗ്രേഡുകളും 6 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ഈ ഫോണിന് സാംസങ് ഉറപ്പ് നല്‍കുന്നുണ്ട്.

Ads by Google
Ads by Google
TRENDING NOW