-->
കിയ കഴിഞ്ഞ ഫെബ്രുവരിയിലാണ് സിറോസ് കോംപാക്ട് എസ്യുവി പുറത്തിറക്കിയത്. കിയ തങ്ങളുടെ പുതിയ സിറോസ് എസ്യുവിയുടെ വിലയില്‍ മാറ്റം വരുത്തിയിരിക്കുകയാണിപ്പോള്‍. കമ്പനി കോംപാക്ട് എസ്യുവിയുടെ വില 5.56% വരെ വര്‍ധിപ്പിച്ചതായി V3Cars റിപ്പോര്‍ട്ട് ചെയ്യുന്നു. ഇനി എസ്യുവി വാങ്ങുന്നവര്‍ 50,000 രൂപ വരെ അധികം മുടക്കാന്‍ തയാറാകണം. കാറിന്റെ ചില താഴ്ന്ന വേരിയന്റുകള്‍ക്ക് 30000 രൂപ മുതല്‍ 50000 രൂപ വരെ കൂടിയിട്ടുണ്ട്.
1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ മാനുവല്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ DCT ഓട്ടോമാറ്റിക്, 1.5 ലിറ്റര്‍ ഡീസല്‍ മാനുവല്‍, 1.5 ലിറ്റര്‍ ഡീസല്‍ TC ഓട്ടോമാറ്റിക് എന്നീ ഓപ്ഷനുകളില്‍ ഈ കാര്‍ വാങ്ങാം. മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കിയ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുമായി വരുന്ന HTK വേരിയന്റിന് 50,000 രൂപ കൂടി. 8,99,900 ലക്ഷം രൂപ വിലയില്‍ ലഭ്യമായിരുന്ന ബേസ് വേരിയന്റിന് ഇനി 9,49,900 രൂപ മുടക്കണം. HTK (0) വേരിയന്റിന് 30,000 വര്‍ധിച്ചതോടെ പുതിയ വില 10,29,900 രൂപയായി മാറി. ഈ വേരിയന്റിന്റെ പഴയ വില 9,99,900 രൂപയായിരുന്നു. 11,49,900 രൂപയ്ക്ക് റീട്ടെയില്‍ ചെയ്തിരുന്ന HTK പ്ലസ് വേരിയന്റ് വാങ്ങാന്‍ ഇനി മുതല്‍ 11,79,900 രൂപ മുടക്കണം. HTX വേരിയന്റിന്റെ വിലയില്‍ മാറ്റമില്ല.
1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍-ഡിസിടി ഓട്ടോമാറ്റിക് കോംപിനേഷനില്‍ വരുന്ന വേരിയന്റുകളില്‍ HTK പ്ലസ് വേരിയന്റിന് 30,000 രൂപ കൂടിയിട്ടുണ്ട്. 12,79,900 രൂപക്ക് വിറ്റിരുന്ന ഈ വേരിയന്റിന്റെ പുതിയ വില 13,09,900 രൂപയാണ്. HTX, HTX പ്ലസ്, HTX പ്ലസ് (O) എന്നീ വേരിയന്റുകളെ വില വര്‍ധനവ് ബാധിച്ചിട്ടില്ല. മാനുവല്‍ ഗിയര്‍ബോക്സുമായി വരുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഘടിപ്പിച്ച രണ്ട് വേരിയന്റുകള്‍ക്ക് വില കൂടിയിട്ടുണ്ട്. HTK (O) വേരിയന്റിന്റെ വില 10,99,900 രൂപയില്‍ നിന്ന് 30,000 രൂപ കൂടി 11,29,900 രൂപയായി. HTK പ്ലസ് വേരിയന്റിന്റെ വിലയും 30,000 രൂപ കൂടി. 12,49,900 രൂപക്ക് ലഭ്യമായിരുന്ന ഈ വേരിയന്റിന്‍െ പുതിയ വില 12,79,900 രൂപയാണ്. HTX വേരിയന്റിന്റെ വിലയില്‍ മാറ്റമില്ല.
ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ച 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമായി വരുന്ന സിറോസിന്റെ HTX പ്ലസ്, HTX പ്ലസ് (O) എന്നീ വേരിയന്റുകളെയും കിയ തൊട്ടിട്ടില്ല. HTX പ്ലസ്, HTX പ്ലസ് (O) വേരിയന്റുകള്‍ക്ക് യഥാക്രമം 16,99,900 രൂപയും 17,79,900 രൂപയുമാണ് വില.