Wednesday, March 11, 2026 Last Updated 19 Min 37 Sec ago English Edition
Todays E paper
Ads by Google
Sunday 11 May 2025 04.35 PM

ഫീച്ചര്‍ സമ്പന്നം ; വിവോ Y300 GT 5ജി സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി

vivo-y300-

Y300 സീരീസിന്റെ ഭാഗമായി പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി വിവോ. വിവോ Y300 GT 5ജി (vivo Y300 GT 5G) എന്നാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ പേര്. ചൈനയിലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. വിവോ Y300 GT 5ജിയുടെ 8GB + 256GB അടിസ്ഥാന വേരിയന്റിന് 1899 യുവാന്‍ (ഏകദേശം 22,565 രൂപ) ആണ് വില. ഇതിന്റെ 12GB + 256GB വേരിയന്റ് 2099 യുവാന്‍ (ഏകദേശം 24,940 രൂപ), 12GB + 512GB വേരിയന്റ് 2399 യുവാന്‍ (ഏകദേശം 28,510 രൂപ) വിലയാണ്.

144Hz റിഫ്രഷ് റേറ്റ് ഉള്ള 6.78 ഇഞ്ച് (2800×1260 പിക്‌സലുകള്‍) 1.5K AMOLED ഡിസ്‌പ്ലേ ആണ് ഇതിലുള്ളത്. 20:9 ആസ്പക്ട് റേഷ്യോ, 360Hz ടച്ച് സാമ്പിള്‍ റേറ്റ്, 5500 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, HDR10+ DC ഡിമ്മിംഗ് എന്നീ ഫീച്ചറുകള്‍ സഹിതമാണ് ഈ ഡിസ്‌പ്ലേ എത്തുന്നത്. 3.25GHz വരെ ഒക്ട-കോര്‍ ഡൈമെന്‍സിറ്റി 8400 4nm ചിപ്‌സെറ്റ് കരുത്തിലാണ് വിവോ Y300 GT എത്തിയിരിക്കുന്നത്. മാലി-G720 ജിപിയു, 8GB / 12GB LPDDR5 റാം, 256GB / 512GB UFS 3.1 സ്റ്റോറേജ് ഓപ്ഷനുകളും ഈ ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഒറിജിന്‍ OS 5 ല്‍ ആണ് പ്രവര്‍ത്തനം. ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് വിവോ Y300 GT വാഗ്ദാനം ചെയ്യുന്നത്.

അതില്‍ 1/ 1.95' സോണി LYT-600 സെന്‍സറുള്ള 50MP മെയിന്‍ ക്യാമറ (f/1.79 അപ്പേര്‍ച്ചര്‍, OIS), f/2.4 അപ്പേര്‍ച്ചറുള്ള 2MP ഡെപ്ത് സെന്‍സര്‍, 4K വീഡിയോ റെക്കോര്‍ഡിംഗ്, LED ഫ്‌ലാഷ് എന്നിവ ഉള്‍പ്പെടുന്നു. സെല്‍ഫിക്കും മറ്റുമായി 16MP ഫ്രണ്ട് ഫേസിംഗ് ക്യാമറ ( f/2.45 അപ്പേര്‍ച്ചര്‍) നല്‍കിയിട്ടുണ്ട്. ഡ്യുവല്‍ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവല്‍ 4G VoLTE, USB ടൈപ്പ്-സി 2.0, NFC, ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഇന്‍ഫ്രാറെഡ് സെന്‍സര്‍, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകള്‍, IP65 റേറ്റിങ്, മിലിട്ടറി ഗ്രേഡ് ഈട് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍.

Ads by Google
Ads by Google
TRENDING NOW