-->
ഇന്ത്യന്‍ തിരിച്ചടിയില്‍ പാക് വ്യോമതാവളം തകര്‍ന്നെന്ന് പാക് മാധ്യമം ഡോണ്‍. റഹിം യാര്‍ ഖാന്‍ വ്യോമതാവളം തകര്‍ന്ന ചിത്രങ്ങള്‍ സഹിതമാണ് റിപ്പോര്‍ട്ട്. തിരിച്ചടിക്ക് ഇന്ത്യ ബ്രഹ്‌മോസ് മിസൈല്‍ ഉപയോഗിച്ചെന്നും പാകിസ്താന്‍ പറയുന്നു. മിസൈലും ഡ്രോണും ഉപയോഗിച്ചാണ് ഇന്ത്യ ആക്രമണം നടത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ 4.15 ഓടെയാണ് ഇന്ത്യ ആക്രമണം നടത്തിയത്.
പാകിസ്താന്റെയും യുഎഇയുടെയും സൗഹൃദത്തിന്റെയും ചിഹ്നമായാണ് വിമാനത്താവളം കരുതുന്നത്. ഇന്ത്യയുടെ തിരിച്ചടിയില്‍ വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തെക്കുറിച്ച് ഡെപ്യൂട്ടി കമ്മിഷണര്‍ പാകിസ്താനിലെ യുഎഇ എംബസിയിലും അറിയിച്ചിട്ടുണ്ട്. പാകിസ്താന്റെ ഏവിയേഷന്‍ നെറ്റ്വര്‍ക്കില്‍ നിര്‍ണായകമായ സ്വാധീനമുള്ള വിമാനത്താവളമാണ് ഇന്ത്യയുടെ തിരിച്ചടിയില്‍ തകര്‍ന്നത്. ഇന്ത്യന്‍ ആക്രമണങ്ങള്‍ പാക് ഭരണകൂടം നിഷേധിക്കുന്നതിനിടെയാണ് പാക് മാധ്യമങ്ങള്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം ഇന്ത്യാ-പാക് വെടിനിര്‍ത്തല്‍ ധാരണയായതോടെ ജമ്മുകശ്മീരില്‍ അശാന്തി ഒഴിയുകയാണെങ്കിലും ആശങ്ക തുടരുകയാണ്. വെടിനിര്‍ത്തലിന് ശേഷം ഇന്നലെ രാത്രി അപ്രതീക്ഷിതമായി കേട്ട സ്‌ഫോടനങ്ങളുടെ നടുക്കം ജനങ്ങളില്‍ വിട്ടുമാറിയിട്ടില്ല. അതിര്‍ത്തികളില്‍ അതീവ ജാഗ്രതയിലാണ് സൈന്യം. വെടി നിര്‍ത്തലിനു തീരുമാനിച്ചെങ്കിലും, ഭാവിയില്‍ ഉണ്ടാകുന്ന ഏതൊരു ഭീകരപ്രവര്‍ത്തനത്തെയും രാജ്യത്തിനെതിരായ യുദ്ധമായി കണക്കാക്കി പ്രതികരിക്കുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഇന്ത്യ.