Friday, March 20, 2026 Last Updated 33 Min 42 Sec ago English Edition
Todays E paper
Ads by Google
Sunday 11 May 2025 01.59 PM

ഇടുക്കിയില്‍ വീടിന് തീപിടിച്ച് നാല് പേര്‍ മരിച്ച സംഭവം: ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമെന്ന് പ്രാഥമിക നിഗമനം

adimali, house, fire, four, dead, updates

അടിമാലി: ഇടുക്കി വെള്ളത്തൂവല്‍ സ്റ്റേഷന്‍ പരിധിയില്‍ വരുന്ന പണിക്കന്‍കുടി കൊമ്പൊടിഞ്ഞാലില്‍ വീടിന് തീപിടിച്ചത് വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമെന്ന് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ സ്ഥലത്തെത്തിയ ഫൊറന്‍സിക് സംഘത്തിന്റ പരിശോധനയിലാണ് ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് തീപടര്‍ന്നതായുള്ള സൂചനകള്‍ ലഭിച്ചത്. വീട്ടില്‍നിന്നു മറ്റ് മൂന്നു പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കൂടി കണ്ടെടുത്തു. പോലീസും ഡോഗ് സ്‌ക്വാഡും രാവിലെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു.

തെള്ളിപടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ (44), മക്കളായ അഭിനന്ദ് (10), അഭിനവ് (4), ശുഭയുടെ മാതാവ് പൊന്നമ്മ (70) എന്നിവരാണ് മരിച്ചത്. ഇതില്‍ അഭിനവിന്റെ മൃതദേഹം നാട്ടുകാര്‍ ഇന്നലെ രാത്രിയോടെ കണ്ടെത്തിയിരുന്നു. മൃതദേഹങ്ങള്‍ കൂടുതല്‍ പരിശോധനകള്‍ക്കായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ട് 6.30ടെയാണ് വിവരം നാട്ടുകാര്‍ അറിയുന്നത്. വെള്ളിയാഴ്ച രാത്രിയോടെയാണ് വീട്ടില്‍ തീപിടിത്തമുണ്ടായതെന്നാണ് നിഗമനം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW