-->
ബോളിവുഡിന്റെ പ്രിയ സംവിധായകനും നിർമാതാവുമാണ് കരണ്‍ ജോഹർ. സിനിമ ഇൻഡസ്ട്രിയൽ വലിയ രീതിയിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന കരൺ ജോഹറിന്റെ ചിത്രങ്ങളിലൂടെ എത്തി ബോളിവുഡിൽ തിളങ്ങിയ ഒരുപാട് താരങ്ങളുണ്ട്.
ഈയടുത്ത് കരൺ ജോഹർ ഏറെ ശ്രദ്ധിക്കപെട്ടത് ശരീരഭാരം കുറച്ചതു വഴിയും രൂപമാറ്റം വരുത്തിയതുമെല്ലാം കാരണമാണ്.
ഒസെമ്ബിക് അടക്കമുള്ള മരുന്നുകള്‍ കരണ്‍ ഉപയോഗിച്ചിരുന്നു എന്നുവരെ അതിനു കമന്റുകള്‍ വന്നു.
എന്നാല്‍ ഇപ്പോഴിതാ, താൻ ശരീരഭാരം കുറച്ചതിനെപ്പറ്റിയുള്ള എല്ലാ ഊഹാപോഹങ്ങളിലും മറുപടി പറയുകയാണ് കരണ്‍. ഒസെമ്ബിക് ഉപയോഗിച്ചു എങ്കില്‍ എന്തിന് നിഷേധിക്കണമെന്നും ഈ മരുന്ന് ഉപയോഗിച്ചിരുന്നുവെങ്കില്‍ അത് തുറന്നുപറയുകയും മറ്റുള്ളവർക്ക് നിർദേശിക്കുകയും ചെയ്തേനെ എന്നും പറയുകയാണ് കരൺ.
"ആയിരക്കണക്കിന് ഡയറ്റുകളും 500-ലധികം തരത്തിലുള്ള വ്യായാമങ്ങളും പരീക്ഷിച്ചിട്ടുണ്ട്. തൈറോയ്ഡ് പോലുള്ള ചില പ്രശ്നങ്ങള്‍ തനിക്കുണ്ടെന്ന് രക്തപരിശോധനയില്‍ നിന്ന് മനസ്സിലാക്കിയിരുന്നു. ഈ പ്രശ്നങ്ങള്‍ക്കെല്ലാമെതിരേ ഞാൻ പോരാടി. ഒസെമ്ബിക്കോ മൗഞ്ചാരയോ ഉപയോഗിച്ചോ എന്ന ആളുകളുടെ ചോദ്യം കേട്ട് മടുത്തു. ഇക്കാര്യത്തിലെ സത്യാവസ്ഥ ആളുകള്‍ക്ക് അറിയില്ല.
ഞാനൊരു സിംഗിള്‍ പേരന്റ് ആണ്. എനിക്ക് രണ്ട് കുട്ടികളുണ്ട്. തന്റെ ജീവിതത്തിലെ എല്ലാ സത്യങ്ങളും വെളിപ്പെടുത്തിക്കൊണ്ട് പുസ്തകം എഴുതിയിട്ടുണ്ട്. ഒസെമ്ബിക് ഉപയോഗിച്ചു എങ്കില്‍ എന്തിന് നിഷേധിക്കണം. ഈ മരുന്ന് ഉപയോഗിച്ചിരുന്നുവെങ്കില്‍ അത് തുറന്നുപറയുകയും മറ്റുള്ളവർക്ക് നിർദേശിക്കുകയും ചെയ്തേനെ. ഒരുപക്ഷേ അതിന്റെ ബ്രാൻഡ് അംബാസഡർ വരെ ആകാമായിരുന്നില്ലേ എനിക്ക്. ഞാൻ ഇപ്പോള്‍ ആരോഗ്യവാനാണ്. മുമ്പൊരിക്കലും തോന്നാത്ത ആത്മവിശ്വാസം 52 വർഷത്തിന് ശേഷം എനിക്ക് ഇപ്പോള്‍ അനുഭവപ്പെടുന്നു. ഇക്കാര്യത്തില്‍ സന്തോഷവാനാണ്..." കരൺ പറഞ്ഞു.
തന്റെ രോഗാവസ്ഥയെക്കുറിച്ചും കരണ്‍ ഇതേ ഷോയില്‍ തുറന്നുപറഞ്ഞിരുന്നു. "ഞാൻ ബോഡി ഡിസ്മോർഫിയയാല്‍ ബുദ്ധിമുട്ടുന്നുണ്ട്. സ്വന്തം ശരീരത്തെക്കുറിച്ച് ഓർത്ത് ലജ്ജ തോന്നുന്നു. കണ്ണാടിയില്‍ പോലും നോക്കാൻ തോന്നാത്ത അവസ്ഥയാണ്. സ്വയം ചിന്തിച്ചുകൂട്ടുന്ന കുറവുകളെക്കുറിച്ച് ഓർത്ത് ആശങ്കാകുലനായിരുന്നു..." രാജ് ഷമനി അവതരിപ്പിക്കുന്ന പോഡ്കാസ്റ്റില്‍ സംസാരിക്കുമ്പോൾ കരണ്‍ പറഞ്ഞു.