Friday, March 20, 2026 Last Updated 45 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 10 May 2025 11.56 AM

ആളുകള്‍ കൂട്ടം കൂടുകയോ പുറത്തിറങ്ങുകയോ ചെയ്യരുത്: മൊഹാലിയില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കളക്ടര്‍

mohali, collector, warning, people

ദില്ലി: മൊഹാലിയില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ജില്ലാ കളക്ടര്‍. ആളുകള്‍ കൂട്ടം കൂടരുതെന്നും കൂട്ടത്തോടെ പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പ് നല്‍കി. വലിയ കെട്ടിടങ്ങളില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കണം, സൈറണുകള്‍ കേട്ടാല്‍ ജാഗരൂകരാകണം, രക്ഷാ പ്രവര്‍ത്തകരും ജില്ലാ ഭരണകൂടവും നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും നിര്‍ദേശമുണ്ട്. മാളുകള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുക, വലിയ കൊമേഴ്‌സ്യല്‍ കെട്ടിടങ്ങളില്‍ പോകുന്നതും ഒഴിവാക്കുക, പരിഭ്രാന്തരാകരുതെന്നും, ഇതെല്ലാം സുരക്ഷ ഉറപ്പാക്കാന്‍ നല്‍കുന്ന നിര്‍ദേശമാണെന്നും മൊഹാലി ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

അതേസമയം, ഇന്ത്യയ്ക്ക് നേരെ ആണവായുധ ഭീഷണി മുഴക്കുകയാണ് പാകിസ്ഥാന്‍. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആണവായുധ വിഷയങ്ങളില്‍ അധികാരമുള്ള കമാന്‍ഡ് അതോറിറ്റിയുടെ യോഗം വിളിച്ചു. ദിവസങ്ങളായി കശ്മീരിലേക്കും അതിര്‍ത്തി സംസ്ഥാനങ്ങളിലേക്കും ആക്രമണം നടത്തുന്നതിന് പിന്നാലെയാണ് ഇന്ത്യയ്ക്ക് നേരെ ആണവായുധ ഭീഷണിയും മുഴക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ആക്രമണം നടത്തുകയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW