Thursday, March 12, 2026 Last Updated 5 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 09 May 2025 01.05 PM

വിന്‍ഡ്സര്‍ ഇവി പ്രോയുടെ ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ചു ; ആദ്യം എത്തുന്ന 8000 പേര്‍ക്ക് കുറഞ്ഞ വിലയില്‍

mg-windsor-ev

എംജി മോട്ടോര്‍സ് വലിയ ബാറ്ററി പായ്ക്കും കൂടുതല്‍ റേഞ്ചും കൂടുതല്‍ ഫീച്ചറുകളുമായി വിന്‍ഡ്സര്‍ ഇവിയുടെ പ്രോ പതിപ്പിനെ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. അവതരണവും വില പ്രഖ്യാപനവും നടന്നുവെങ്കിലും ബുക്കിംഗ് ആരംഭിക്കാന്‍ കുറച്ച് ദിവസങ്ങള്‍ കൂടി വേണമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഏറ്റവും പുതിയ വിന്‍ഡ്സര്‍ ഇവി പ്രോയ്ക്കായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ് എംജി. ഇത് അടിസ്ഥാനപരമായി 'എസന്‍സ് പ്രോ' എന്ന് പേരിട്ടിരിക്കുന്ന ഒരു പുതിയ ടോപ്പ് വേരിയന്റാണ്.

എങ്കിലും പുതുമപിടിക്കാനായി 52.9 കിലോവാട്ട്‌സ് ബാറ്ററി പായ്ക്ക്, പുതിയ ഇന്റീരിയര്‍, കളര്‍ ഓപ്ഷനുകള്‍, 38 കിലോവാട്ട്‌സ് ബാറ്ററി വേരിയന്റുകളെ അപേക്ഷിച്ച് അധിക ഫീച്ചറുകള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ പുതിയ അലോയ് വീല്‍ ഡിസൈനും വാഹനത്തില്‍ കാണാനാവും. പുതിയ എംജി വിന്‍ഡ്സര്‍ പ്രോയ്ക്ക് 17.49 ലക്ഷം രൂപയാണ് ആമുഖ വിലയായി നിശ്ചയിച്ചിരിക്കുന്നത്. പ്രോ മോഡല്‍ ആദ്യം വാങ്ങാനെത്തുന്ന 8,000 പേര്‍ക്ക് മാത്രമാണ് ഈ പ്രത്യേക വിലയില്‍ വാങ്ങാന്‍ പറ്റുക. ഇനി പുതിയ എംജി വിന്‍ഡ്സര്‍ പ്രോയില്‍ ബാറ്ററി-ആസ്-എ-സര്‍വീസ് (BaaS) തെരഞ്ഞെടുക്കുന്നവര്‍ക്ക് 12.50 ലക്ഷം മുതലാണ് നല്‍കേണ്ടി വരിക. അതേസമയം ബാറ്ററി വാടക കിലോമീറ്ററിന് 4.50 രൂപയായും കമ്പനിക്ക് നല്‍കേണ്ടി വരും.

വിന്‍ഡ്സര്‍ ഇവിയുടെ ടോപ്പ് എന്‍ഡ് വേരിയന്റായി വരുന്ന പ്രോ പതിപ്പിലെ 52.9 കിലോവാട്ട്‌സ് ബാറ്ററി പായ്ക്കിന് സിംഗിള്‍ ചാര്‍ജില്‍ 449 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കാനാവും. സ്റ്റാന്‍ഡേര്‍ഡ് മോഡലുകളിലെ 38kWh ബാറ്ററി പായ്ക്കിന് ARAI സാക്ഷ്യപ്പെടുത്തിയ 332 കിലോമീറ്റര്‍ റേഞ്ചാണുണ്ടായിരുന്നത്. സിംഗിള്‍ മോട്ടോറുമായി ജോിടിയാക്കിയിരിക്കുന്ന കാറിന് 134 bhp പവറില്‍ പരമാവധി 200 Nm torque വരെയാണ് നിര്‍മിക്കാന്‍ കഴിയുക. എംജി വിന്‍ഡ്സര്‍ ഇവി പ്രോയില്‍ വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സപ്പോര്‍ട്ടുള്ള 15.6 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ, 8.8 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, കണക്റ്റഡ് കാര്‍ ടെക്നോളജി, 9-സ്പീക്കര്‍ ഇന്‍ഫിനിറ്റി സൗണ്ട് സിസ്റ്റം, ഡ്രൈവര്‍ക്ക് പവര്‍ അഡ്ജസ്റ്റ്മെന്റുള്ള വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, പവര്‍ഡ് ടെയില്‍ഗേറ്റ്, വെഹിക്കിള്‍-ടു-ലോഡ് (V2L), വെഹിക്കിള്‍-ടു-വെഹിക്കിള്‍ (V2L) തുടങ്ങിയ ഫീച്ചറുകളെല്ലാം കൊടുത്തിട്ടുണ്ട്.

6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ഹില്‍ സ്റ്റാര്‍ട്ട് ആന്‍ഡ് ഡിസെന്റ് കണ്‍ട്രോള്‍, ഓട്ടോ ഹോള്‍ഡുള്ള ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, 360-ഡിഗ്രി ക്യാമറ എന്നിവ പോലുള്ള സേഫ്റ്റി ഫീച്ചറുകള്‍ക്ക് പുറമെ എംജി വിന്‍ഡ്സര്‍ പ്രോയില്‍ ലെവല്‍-2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റവും (ADAS) ഒരുക്കിയിട്ടുണ്ട് കമ്പനി.

Ads by Google
Ads by Google
TRENDING NOW