Wednesday, March 11, 2026 Last Updated 59 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 09 May 2025 01.02 PM

42,000 രൂപയ്ക്ക് സ്വന്തമാക്കാം ഈ ഇലക്ട്രിക് സ്‌കൂട്ടര്‍

-electric-scooter

മുംബൈ ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഒഡീസി ഇലക്ട്രിക് വെഹിക്കിള്‍സ് ഹൈഫൈ എന്ന പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. വെറും 42,000 രൂപയുടെ എക്‌സ്‌ഷോറൂം വിലയിലാണ് വൈദ്യുത വാഹനം വിപണിയില്‍ എത്തിയിരിക്കുന്നത്. 25 കിലോമീറ്റര്‍ പരമാവധി വേഗതയില്‍ സഞ്ചരിക്കാനാവുന്ന ഇവിക്ക് സിംഗിള്‍ ചാര്‍ജില്‍ 89 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കാനും സാധിക്കും.

2025 മെയ് 10 മുതല്‍ ഒഡീസിയുടെ ഡീലര്‍ഷിപ്പ് നെറ്റ്വര്‍ക്കിലൂടെയും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയും ഇന്ത്യയിലുടനീളം ഒഡീസി ഹൈഫൈ ഇ-സ്‌കൂട്ടര്‍ ലഭ്യമാകും. നേരത്തെ വാങ്ങുന്നവര്‍ക്ക് എക്സ്‌ക്ലൂസീവ് ഡിസ്‌കൗണ്ടുകളും വാറണ്ടി ആനുകൂല്യങ്ങളും ലഭിക്കുമെന്നും നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 48 V അല്ലെങ്കില്‍ 60 V ബാറ്ററി കോണ്‍ഫിഗറേഷനുകളുമായി ജോടിയാക്കാന്‍ കഴിയുന്ന 250 W മോട്ടോറാണ് ഒഡീസി ഹൈഫൈ ഇലക്ട്രിക് സ്‌കൂട്ടറില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഈ സജ്ജീകരണത്തിലൂടെ ഒറ്റ ചാര്‍ജില്‍ 70 കിലോമീറ്റര്‍ മുതല്‍ 89 കിലോമീറ്റര്‍ വരെ ഓടാന്‍ ഇവിക്ക് കഴിയും. ചാര്‍ജിംഗിന്റെ കാര്യത്തിലും ആശങ്കകളൊന്നും വേണ്ട കേട്ടോ വെറും 4 മുതല്‍ 8 മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നാണ് കമ്പനി പറയുന്നത്.

സിറ്റി ഡ്രൈവിംഗ്, റിവേഴ്സ്, പാര്‍ക്കിംഗ് എന്നിവയ്ക്കായി വ്യക്തിഗത റൈഡ് മോഡുകളും ഹൈഫൈയില്‍ ഒരുക്കിയിട്ടുണ്ട്. നല്ല അണ്ടര്‍സീറ്റ് സ്റ്റോറേജ് സ്‌പേസ്, ക്രൂയിസ് കണ്‍ട്രോള്‍, ആവശ്യമായ എല്ലാ വിവരങ്ങളും പ്രദര്‍ശിപ്പിക്കുന്ന എല്‍ഇഡി ഡിജിറ്റല്‍ മീറ്റര്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റോയല്‍ മാറ്റ് ബ്ലൂ, സെറാമിക് സില്‍വര്‍, അറോറ മാറ്റ് ബ്ലാക്ക്, ഫ്‌ലെയര്‍ റെഡ്, ജേഡ് ഗ്രീന്‍ എന്നിവയുള്‍പ്പെടെ 5 കളര്‍ ഓപ്ഷനുകളിലാണ് ഒഡീസി ഹൈഫൈ ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കാനാവുന്നത്. നവീകരണം, സുസ്ഥിരത എന്നിവയോടുള്ള ഒഡീസിയുടെ പ്രതിബദ്ധതയ്ക്ക് തെളിവാണ് തങ്ങളുടെ പുതിയ ലോ-സ്പീഡ് സ്‌കൂട്ടറെന്ന് കമ്പനിയുടെ സ്ഥാപകന്‍ നെമിന്‍ വോറ പറഞ്ഞു.

Ads by Google
Ads by Google
TRENDING NOW