Wednesday, March 11, 2026 Last Updated 23 Min 7 Sec ago English Edition
Todays E paper
Ads by Google
Friday 09 May 2025 10.40 AM

എന്റെ ജീവിതത്തെ എന്നന്നേക്കുമായി മാറ്റിമറിച്ച യാത്രയുടെ തുടക്കമായിരുന്നു അത്; ആര്യയുടെ 21 വര്‍ഷങ്ങള്‍

-allu-arjun
photo-www.facebook.com/AlluArjun/

അല്ലു അര്‍ജുന്‍ എന്ന നടനെ 'ഐക്കണ്‍ സ്റ്റാര്‍' ആക്കി മാറ്റിയ ചിത്രമാണ് 'ആര്യ'. 2004-ല്‍ സുകുമാര്‍ സംവിധാനം ചെയ്ത പുറത്തിറങ്ങിയ തെലുങ്ക് ചിത്രം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ആര്യ എന്ന ഒറ്റചിത്രത്തിലൂടെ അല്ലുഅര്‍ജുന്‍ മലയാളികളുടെ സ്വന്തം മല്ലുഅര്‍ജുനായി മാറി. അല്ലു അര്‍ജുന്‍ നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം ആര്യ റിലീസായിട്ട് 21 വര്‍ഷം തികയുകയാണ്.

സന്തോഷം പങ്കുവെച്ച് അല്ലു അര്‍ജുന്‍ പങ്കിട്ട പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ഖ നേടുന്നത്. ‘ആര്യ വെറുമൊരു സിനിമ മാത്രമായിരുന്നില്ല, എന്റെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ച ഒരു യാത്രയുടെ തുടക്കമായിരുന്നു അത്. ഇപ്പോഴും നിലനില്‍ക്കുന്ന സ്‌നേഹത്തിനും, ഓര്‍മ്മകള്‍ക്കും, മാന്ത്രികതയ്ക്കും നന്ദി’ താരം കുറിച്ചു. ആര്യ 21 വര്‍ഷങ്ങള്‍ എന്ന ഹാഷ് ടാഗും ഒപ്പം നല്‍കിയിട്ടുണ്ട്.

ആര്യ എന്ന സിനിമയിലെ ഏതാനും ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു അല്ലു അര്‍ജുന്റെ കുറിപ്പ്. നിരവധിപ്പേരാണ് പോസ്റ്റിനു താഴെ സ്‌നേഹം അറിയിച്ചെത്തുന്നത്.

തെലുങ്ക് നടനാണെങ്കിലും അല്ലു അര്‍ജുന് കേരളത്തില്‍ നിരവധി ആരാധകരുണ്ട്. അതുപോലെ തന്നെ മലയാളത്തിലെ മൊഴിമാറ്റ ചിത്രങ്ങളുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച സിനിമകളായിരുന്നു അല്ലു അര്‍ജുന്റേത്. യുവാക്കള്‍ക്കിടയില്‍ മാത്രമല്ല കുടുംബ പ്രേക്ഷകര്‍ക്കും അല്ലു അര്‍ജുനെ ഒരുപാടിഷ്ടമാണ്.

ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജു നിര്‍മിച്ച ചിത്രത്തില്‍ അല്ലു അര്‍ജുനൊപ്പം അനുരാധ മേത്ത, ശിവ ബാലാജി എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ പാട്ടുകളും സൂപ്പര്‍ ഹിറ്റായിരുന്നു. മികച്ച നിരൂപക പ്രശംസയും ചിത്രം നേടിയിരുന്നു.
നാല് കോടി രൂപ ബഡ്ജറ്റില്‍ നിര്‍മിച്ച ആര്യ ഏകദേശം 30 കോടി രൂപ ബോക്‌സ് ഓഫീസില്‍ നേടുകയുണ്ടായി. കേരളത്തിലും ചിത്രം മികച്ച കളക്ഷന്‍ നേടിയിരുന്നു. അതിന്റെ തുടര്‍ച്ചയായെത്തിയ 'ആര്യ 2' വും വലിയ വിജയമായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW