Saturday, March 14, 2026 Last Updated 24 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 08 May 2025 07.38 PM

IPL ൽ ഇന്ന് ശക്തൻമാരുടെ പോരാട്ടം ; ആദ്യ രണ്ടിലെത്താൻ പഞ്ചാബ്, നാലിലെത്താൻ ഡൽഹി

uploads/news/2025/05/779977/12.gif
photo - twitter

ധരംശാല: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സ് - ഡല്‍ഹി മത്സരത്തിന്റെ ടോസ് നേടിയ പഞ്ചാബ് ബാറ്റിങ് തിരഞ്ഞെടുത്തു . നേരത്തെ നനഞ്ഞ ഔട്ട് ഫീല്‍ഡിനെ തുടര്‍ന്ന് വൈകുന്നു. വൈകുന്നേരം മഴ പെയ്തതിനെ തുടര്‍ന്ന് കൃത്യ സമയത്ത് മത്സരം തുടങ്ങാന്‍ സാധിച്ചിരുന്നില്ല. 20 ഓവര്‍ മത്സരം ക്രിക്കറ്റ് പ്രേമികള്‍ക്ക് കാണാനാവും.

പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ഡല്‍ഹിക്ക് ജയം അനിവാര്യമാണ്. അവസാന മൂന്ന് മത്സരങ്ങളില്‍ രണ്ട് എണ്ണത്തിലും ഡല്‍ഹി പരാജയപ്പെട്ടപ്പോള്‍ ഒരു മത്സരം മഴയില്‍ മുങ്ങുകയും ചെയ്തു. ഇതോടെ പോയിന്റ് പട്ടികയില്‍ ഡല്‍ഹി അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. ഇന്ന് വിജയിച്ചാല്‍ മുംബൈയെ മറികടന്ന് ഡല്‍ഹി നാലാം സ്ഥാനത്തെത്തോ മൂന്നാം സ്ഥാനത്തോ എത്താം. ഇനി അവശേഷിക്കുന്ന എല്ലാ മത്സരങ്ങളും വിജയിച്ചാല്‍ മാത്രമേ ഡല്‍ഹിയ്ക്ക് പ്ലേ ഓഫ് സ്വപ്നം കാണാന്‍ സാധിക്കൂ എന്ന നിലയിലേയ്ക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. ഒരു മത്സരമെങ്കിലും പരാജയപ്പെട്ടാല്‍ ഡല്‍ഹിയ്ക്ക് മറ്റ് ടീമുകളുടെ പ്രകടനത്തെ കൂടി ആശ്രയിക്കേണ്ടി വരും.

അതേസമയം ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന പഞ്ചാബ് കിംഗ്‌സ് നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. അവശേഷിക്കുന്ന മത്സരങ്ങള്‍ വിജയിച്ച് ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ഉറപ്പിക്കാനാണ് പഞ്ചാബിന്റെ ശ്രമം. 11 കളിയില്‍ 15 പോയിന്റുള്ള പഞ്ചാബ് മൂന്നാം സ്ഥാനത്തും 13 പോയിന്റുളള ഡല്‍ഹി അഞ്ചാം സ്ഥാനത്തുമാണ്.

Ads by Google
Thursday 08 May 2025 07.38 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW