Friday, March 20, 2026 Last Updated 14 Min 46 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Thursday 08 May 2025 01.15 PM

എല്ലാ ജില്ലകളിലും ലഹരി മോചന കേന്ദ്രങ്ങള്‍: മുഖ്യമന്ത്രി

uploads/news/2025/05/779971/pinarayi-ekm.jpg

കാക്കനാട്: എല്ലാ ജില്ലകളിലും ലഹരി മോചന കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷ പരിപാടിയുടെ ഭാഗമായി കാക്കനാട് കിന്‍ഫ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുസ്ഥലങ്ങളിലെ പുകവലി തടയുന്നതിനും ലഹരി ഉപയോഗം തടയുന്നതിനും ആയി കുട്ടികള്‍ക്കും രക്ഷിതാക്കളും അധ്യാപകര്‍ക്കും പ്രത്യേക ബോധവല്‍ക്കരണം നല്‍കുന്നതിന് നടപടി സ്വീകരിക്കും. ജൂണ്‍ മുതല്‍ അതിനുള്ള ക്യാമ്പയിനുകള്‍ ആരംഭിക്കും. കുട്ടികളെ ബോധവല്‍ക്കരിക്കുന്നതിനായി അധ്യാപകരെ കൗണ്‍സലിംഗ് നടത്തുന്നതിനു സജ്ജരാക്കും. അതിനായി അവര്‍ക്ക് പരിശീലനവും നല്‍കും. കുട്ടികള്‍ക്ക് കളിച്ചു വളരാന്‍ അവസരം ഉണ്ടാക്കുകയും അവരുടെ അഭിരുചികള്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കുകയും വേണം. രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ലഹരിയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണം നല്‍കും.

ഒരു സ്‌കൂളില്‍ ഒരു അധ്യാപകന് വീതം കൗണ്‍സിലിംഗില്‍ പരിശീലനം നല്‍കും. മയക്ക്മരുന്നിന് അടിമയായ കുട്ടി ചികിത്സ കഴിഞ്ഞു വന്നാല്‍ അവരെ സ്‌കൂളുകളും രക്ഷിതാക്കളും സമൂഹവും ചേര്‍ത്ത് പിടിക്കേണ്ടത് ആവശ്യമാണ്. മയക്കുമരുന്നിന് അടിമപ്പെട്ട കുട്ടികളില്‍ ചിലര്‍ക്ക് ഭ്രാന്തമായ അവസ്ഥകള്‍ നേരിടേണ്ടി വരുന്നു. അത്തരം ഒരു സാഹചര്യം കണക്കിലെടുത്ത് എല്ലാ ജില്ലകളിലും ലഹരി മോചന കേന്ദ്രം തുടങ്ങാന്‍ നടപടിയെടുക്കും.

കുട്ടികളുടെ കലാപരവും കായികപരവുമായ കഴിവുകള്‍ വളര്‍ത്താന്‍ സ്‌കൂളുകളിലും വാര്‍ഡ് തലത്തിലും കളിയിടങ്ങളും അതിനുവേണ്ട സൗകര്യങ്ങളും ഒരുക്കണം. ജസ്റ്റിസ് നാരായണക്കുറുപ്പ് ഉന്നയിച്ച ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു അദ്ദേഹം.ഐടി പാര്‍ക്കുകളുടെ സ്ഥലപരിമിതി പരിഹരിക്കാന്‍ നടപടികള്‍ ഉണ്ടാവും. പുതിയ പാര്‍ക്കുകള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ടെന്നും ഹൈവേ ഐ.ടി കോറിഡോര്‍ പദ്ധതി അതിന്റെ ഭാഗമാണെന്നും ഐടി പ്രൊഫഷണല്‍ കാവ്യ ഉന്നയിച്ച ചോദ്യത്തിന് ഉത്തരമായി മുഖ്യമന്ത്രി പറഞ്ഞു.

ദക്ഷാ പര്‍വീണിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

കാക്കനാട്: ബീഹാറില്‍ നിന്നു തൊഴില്‍ തേടി മാതാപിതാക്കള്‍ക്കൊപ്പം കേരളത്തില്‍ വന്ന് ഇവിടെ പഠിച്ചു. കൊണ്ടിരിക്കുന്ന ദക്ഷാ പര്‍വീണിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനം. എറണാകുളം കാക്കനാട് കിന്‍ഫ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലാതല യോഗത്തില്‍ സംവദിക്കവെയാണ് മുഖ്യമന്ത്രി ദക്ഷയെ അഭിനന്ദിച്ചത്.

ഭാഷാപരമായ പഠന പിന്തുണ കിട്ടാനും അഭിരുചികള്‍ കണ്ടെത്തി തൊഴില്‍ നൈപുണ്യം നേടാനും പഠനത്തോടൊപ്പം ചെറിയ ജോലികള്‍ ചെയ്യാനുമുള്ള അധിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കുമോ എന്ന ദക്ഷയുടെ ചോദ്യത്തിന് അനുഭാവപൂര്‍ണമായ മറുപടിയാണു മുഖ്യമന്ത്രി നല്‍കിയത്.ബിഹാറില്‍ നിന്ന് ഇവിടെ എത്തി നല്ല നിലയില്‍ പഠിക്കാന്‍ കഴിഞ്ഞു എന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു. നല്ല ദിശാബോധത്തിലാണ് കുട്ടി നീങ്ങുന്നത് എന്ന് മനസ്സിലാക്കുന്നു. പഠനത്തോടൊപ്പം ജോലിയും ചെയ്യാന്‍ സമയം കണ്ടെത്തുന്നുണ്ട്, നല്ല കാര്യം. കൃത്യമായ ലക്ഷ്യത്തോടെയുള്ള പ്രയത്‌നത്തിന് എല്ലാവിധ ആശംസകളും നേരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. ബീഹാറിലെ ദര്‍ബംഗയില്‍ നിന്ന് 12 വര്‍ഷം മുന്‍പ് കുടുംബസമേതം കേരളത്തിലെത്തി ഏലൂരിനടുത്തുള്ള പാതാളത്ത് ചെരുപ്പ് തൊഴിലാളി ആയ പിതാവിനും വീട്ടമ്മയായ മാതാവിനും മറ്റു രണ്ടു സഹോദരങ്ങള്‍ക്കും ഒപ്പം വാടകയ്ക്ക് താമസിക്കുകയാണ് പ്ലസ് വണ്‍ പഠിക്കുന്ന ദക്ഷ.

മുഖ്യമന്ത്രിക്ക് നേരിട്ട് ചിത്രം നല്‍കി, ആല്‍ഫിക്ക് ഇത് സ്വപ്ന സാക്ഷാത്കാരം

കാക്കനാട്: പതിനൊന്നുകാരനായ ആല്‍ഫി പിന്‍ഹീറോക്ക് ഇത് സ്വപ്ന സാക്ഷാത് കാരം. താന്‍ വരച്ച ചിത്രങ്ങളിലെ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ക്കാണാനും, മുഖ്യമന്ത്രിയ്ക്ക് ചിത്രം സമ്മാനിക്കാനും ആല്‍ഫിക്ക് സാധിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് കാക്കനാട് കിന്‍ഫ്ര കണ്‍വന്‍ഷന്‍ സെന്റെറില്‍ നടന്ന ജില്ലാതല അവലോകന യോഗമായിരുന്നു വേദി. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളുമായി സംവദിച്ച മുഖ്യമന്ത്രി ആല്‍ഫിയെ കാണുകയും, സമ്മാനം ഏറ്റുവാങ്ങി അഭിനന്ദിക്കുകയും ചെയ്തു. ഞാറക്കല്‍ സെന്റ് മേരിസ് സ്‌കൂളിലെ എഴാം ക്ലാസുകാരനായ ആല്‍ഫിക്ക് ചിത്രരചനയില്‍ പരിശീലനം ഒന്നും തന്നെയില്ല. സ്വന്തമായി സ്വരൂപിച്ച ശൈലിയിലാണ് ചിത്രരചന. സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ ചിത്രങ്ങളാണ് പ്രചോദനം. ഇതുവരെ ചിത്രങ്ങള്‍ രണ്ട് വേദികളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വൈപ്പിന്‍ നായരമ്പലം ചിനിക്കപ്പറമ്പില്‍ ഗിന്‍സ് പിന്‍ഹിറോയുടെയും ജിന്‍സിയുടെയും മകനാണ്.ആല്‍ത്തിയ, ആന്റിയ എന്നിവര്‍ സഹോദരങ്ങള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW