Saturday, March 14, 2026 Last Updated 8 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 08 May 2025 05.11 PM

പതിനെട്ടാം പിറന്നാള്‍ ആഘോഷമാക്കി അല്‍സാബിത്ത് ; ചിത്രങ്ങള്‍

alsabith
photo-www.instagram.com/beenaalsabith/

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അല്‍ സാബിത്ത്. ആ പേരിനേക്കാളും പ്രേക്ഷകര്‍ക്കു പരിചയം കേശു എന്ന പേരാവും. ഉപ്പും മുളകും എന്ന പരമ്പരയിലെ കേശുവായി മലയാളക്കരയുടെ ഇഷ്ടം മുഴുവന്‍ കവരുകയായിരുന്നു അല്‍ സാബിത്ത്.

ചെറുപ്രായത്തില്‍ തന്നെ വലിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വന്ന കുട്ടിയാണ് അല്‍ സാബിത്ത്. ഏഴാം വയസ്സിലാണ് അല്‍സാബിത്ത് അഭിനയം തുടങ്ങിയത്. ഈ പ്രായത്തിനിടെ അധ്വാനിച്ചു വീട്ടിലെ കടങ്ങള്‍ എല്ലാം വീട്ടിയ അല്‍ സാബിത്ത് എല്ലാ ചെറുപ്പക്കാര്‍ക്കും ഒരു മാതൃകയാണ്. ഏതാണ്ട് 25 ലക്ഷത്തോളം വരുന്ന കടബാധ്യതയാണ് അല്‍ സാബിത്ത് വീട്ടിയത്. അടുത്തിടെ ഒരു കാറും അല്‍ സാബിത്ത് സ്വന്തമാക്കിയിരുന്നു.

അല്‍ സാബിത്തിന്റെ 18-ാം പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

നാലു വയസുള്ളപ്പോള്‍ ഒരു സംഗീത ആല്‍ബത്തില്‍ അഭിനയിച്ചു കൊണ്ടായിരുന്നു അല്‍ സാബിത്ത് അഭിനയത്തില്‍ തുടക്കം കുറിച്ചത്. രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഉപ്പും മുളകും പരമ്പരയുടെ ഭാഗമായി. പ്രേക്ഷകരുടെ കണ്‍മുന്നില്‍ വളര്‍ന്ന കുട്ടിയായതു കൊണ്ടു തന്നെ പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമുണ്ട് കേശുവിനോട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW