Wednesday, March 11, 2026 Last Updated 4 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 08 May 2025 03.18 PM

നോര്‍ഡി സിഇ4 5ജി ഇപ്പോള്‍ വമ്പന്‍ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാന്‍ അവസരം

oneplus-

20000 രൂപയില്‍ താഴെ വിലയില്‍ വണ്‍പ്ലസ് സ്മാര്‍ട്ട്‌ഫോണ്‍ തേടുന്നവര്‍ക്കുള്ള ഒരു മികച്ച ഓപ്ഷനാണ് വണ്‍പ്ലസ് നോര്‍ഡി സിഇ4 5ജി. ഇന്ത്യയില്‍ വണ്‍പ്ലസ് നോര്‍ഡ് സിഇ4 ന്റെ 8GB + 128GB അടിസ്ഥാന വേരിയന്റ് 24,999 രൂപ വിലയിലും 8GB + 256GB വേരിയന്റ് 26,999 രൂപ വിലയിലുമാണ് ലോഞ്ച് ചെയ്യപ്പെട്ടത്. എന്നാലിപ്പോള്‍ സമ്മര്‍ സെയിലില്‍ 2000 രൂപയുടെ ഡയറക്ട് ഡിസ്‌കൗണ്ടിന് ശേഷം 21999 രൂപ അടിസ്ഥാന വിലയില്‍ ആണ് വണ്‍പ്ലസ് നോര്‍ഡ് സിഇ4 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്.

2000 രൂപയുടെ ഡയറക്ട് ഡിസ്‌കൗണ്ടിന് പുറമേ, 2000 രൂപയുടെ ബാങ്ക് ഡിസ്‌കൗണ്ടും നോര്‍ഡ് സിഇ4ന് ലഭ്യമാക്കിയിട്ടുണ്ട്. അതിനാല്‍ അടിസ്ഥാന മോഡല്‍ ആകെ 4000 രൂപയുടെ ഡിസ്‌കൗണ്ടിന് ശേഷം 19999 രൂപ പ്രാരംഭ വിലയില്‍ സ്വന്തമാക്കാന്‍ സാധിക്കുന്നു. അതായത് 25000 രൂപ സെഗ്മെന്റിനുള്ളില്‍ അവതരിപ്പിക്കപ്പെട്ട ഈ സ്മാര്‍ട്ട്‌ഫോണ്‍ ഇപ്പോള്‍ 20000 രൂപയില്‍ താഴെയുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ സെഗ്മെന്റിനുള്ളില്‍ നിന്ന് വാങ്ങാനാകും. മികച്ച ഡിസ്‌കൗണ്ടിന് പുറമേ ആകര്‍ഷകമായ ഇഎംഐ, എക്‌സ്‌ചേഞ്ച് ഓപ്ഷനുകളും വണ്‍പ്ലസ് നോര്‍ഡ് സിഇ4ന് ലഭ്യമാക്കിയിട്ടുണ്ട്. ഡാര്‍ക്ക് ക്രോം, സെലാഡണ്‍ മാര്‍ബിള്‍ എന്നീ നിറങ്ങളിലാണ് വണ്‍പ്ലസ് നോര്‍ഡ് സിഇ4 5ജി ലഭ്യമാകുക. 16.25cm ഉയരവും 7.53cm വീതിയും 0.84cm കനവും ഈ ഫോണിനുണ്ട്. ഏകദേശം 186 ഗ്രാം ആണ് ഭാരം.

120Hz റിഫ്രഷ് റേറ്റും 93.4 ശതമാനം സ്‌ക്രീന്‍-ടു-ബോഡി ആസ്പക്ട് റേഷ്യോയും ഉളള 6.7 ഇഞ്ച് ഫ്‌ലൂയിഡ് അമോലെഡ് ഡിസ്പ്ലേയാണ് ഇതിലുള്ളത്. ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 7 ജെന്‍ 3 ചിപ്സെറ്റാണ് ഈ വണ്‍പ്ലസ് ഫോണിന്റെ കരുത്ത്. 8GB LPDDR4x റാമിനൊപ്പം വെര്‍ച്വല്‍ റാം ഫീച്ചറും ഇതിലുണ്ട്. ഇതോടൊപ്പം 256GB വരെ UFS 3.1 സ്റ്റോറേജും വണ്‍പ്ലസ് നോര്‍ഡ് സിഇ 4 5ജി വാഗ്ദാനം ചെയ്യുന്നു. OIS ഉള്ള 50MP സോണി LYT600 പ്രൈമറി സെന്‍സറും 8MP സോണി IMX355 അള്‍ട്രാ വൈഡ് ക്യാമറയും അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് വണ്‍പ്ലസ് നോര്‍ഡ് സിഇ 4ല്‍ ഉള്ളത്. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 16MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. സൂപ്പര്‍ സ്ലോ-മോഷനും ടൈം-ലാപ്സ് റെക്കോര്‍ഡിംഗും ഇത് പിന്തുണയ്ക്കും, 4K-യില്‍ 30fps-ലും 1080P-ല്‍ 60/30fps-ലും വീഡിയോകള്‍ റെക്കോര്‍ഡുചെയ്യാം.

Ads by Google
Ads by Google
TRENDING NOW