Wednesday, March 11, 2026 Last Updated 40 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 08 May 2025 03.07 PM

മോട്ടറോള എഡ്ജ് 60 പ്രോയുടെ വില്‍പ്പന ആരംഭിച്ചു ; വിലയും സവിശേഷതകളും അറിയാം

motorola-

മോട്ടറോള എഡ്ജ് 60 പ്രോ (Motorola Edge 60 Pro) ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പന ആരംഭിച്ചിരിയ്ക്കുകയാണ്. മോട്ടോറോള എഡ്ജ് 60 പ്രോയുടെ 8GB + 256GB അടിസ്ഥാന വേരിയന്റിന് 29,999 രൂപയും 12GB + 256GB വേരിയന്റിന് 33,999 രൂപയുമാണ് വില. മോട്ടറോളയുടെ ഔദ്യോഗിക വെബ്‌സൈറ്റിന് പുറമേ ഫ്‌ലിപ്പ്കാര്‍ട്ട്, ഓഫ്ലൈന്‍ സ്റ്റോറുകള്‍ എന്നിവ വഴിയും ഇത് വാങ്ങാനാകും. ഡാസ്ലിംഗ് ബ്ലൂ, സ്പാര്‍ക്ലിംഗ് ഗ്രേപ്പ്, ഷാഡോ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്.

3.35GHz ഒക്ട കോര്‍ ഡൈമെന്‍സിറ്റി 8350 എക്‌സ്ട്രീം 4nm പ്രൊസസര്‍ ആണ് ഈ പ്രോ മോഡലിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് (2712 x 1220 പിക്‌സലുകള്‍) 1.5K 10-ബിറ്റ് pOLED ഡിസ്‌പ്ലേ ആണ് ഇതിലുള്ളത്. 4500 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, 720Hz PWM ഡിമ്മിംഗ് / DC ഡിമ്മിംഗ്, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷന്‍ എന്നിവയൊക്കെയാണ് ഇതിലെ ഡിസ്‌പ്ലേയുമായി ബന്ധപ്പെട്ട് വരുന്ന പ്രധാന ഫീച്ചറുകള്‍. മാലി-G615 MC6 ജിപിയു, 8GB / 12GB LPDDR5X റാം, 256GB UFS 4.0 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ക്യാമറകളുടെ കാര്യമെടുത്താല്‍, ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണം ആണ് ഇതിലുള്ളത്. 50MP മെയിന്‍ ക്യാമറ (സോണി LYTIA 700C സെന്‍സര്‍, OIS), 50MP ഓട്ടോ ഫോക്കസ് അള്‍ട്രാ-വൈഡ് ക്യാമറ, (f/2.0 അപ്പേര്‍ച്ചര്‍), മാക്രോ മോഡ്, 10MP f/2.0 അപ്പേര്‍ച്ചറുള്ള 3x ടെലിഫോട്ടോ ക്യാമറ, 50x സൂപ്പര്‍ സൂം എന്നിവ ഇതിലടങ്ങുന്നു. ഫ്രണ്ടില്‍ f/2.0 അപ്പേര്‍ച്ചറുള്ള 50MP സെല്‍ഫി ക്യാമറയുമുണ്ട്

ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം. 3 OS അപ്ഡേറ്റുകളും 4 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കും. ഡ്യുവല്‍ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവല്‍ 4G VoLTE, USB ടൈപ്പ്-C, NFC, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകള്‍, ഡോള്‍ബി അറ്റ്‌മോസ്, IP68 + IP69 റേറ്റിങ്, മിലിട്ടറി ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H) എന്നിവയും ഇതിലുണ്ട്. 90W ടര്‍ബോപവര്‍ ഫാസ്റ്റ് ചാര്‍ജിംഗ്, 15W വയര്‍ലെസ് ചാര്‍ജിംഗ് പിന്തുണയുള്ള 6000mAh ബാറ്ററിയാണ് മോട്ടറോള എഡ്ജ് 60 പ്രോയിലുള്ളത്. 160.69×73.06 x 8.24mm വലിപ്പവും 186 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.

Ads by Google
Ads by Google
TRENDING NOW