Thursday, March 12, 2026 Last Updated 19 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 08 May 2025 03.02 PM

440 സിസി ബുള്ളറ്റിന്റെ ബുക്കിംഗും വില്‍പ്പനയും നിര്‍ത്തിവെച്ച് എന്‍ഫീല്‍ഡ് ; കാരണം വാഹനത്തിന്റെ ഈ തകരാര്‍

royal-enfield

പണ്ടത്തെ ഹിമാലയനെ സ്‌നേഹിക്കുന്നവര്‍ക്കായി റോയല്‍ എന്‍ഫീല്‍ഡ് ഈ ജനുവരിയില്‍ സ്‌ക്രാം 440 അവതരിപ്പിച്ചിരുന്നു. പണ്ടത്തെ സ്‌ക്രാം 411 ബൈക്കിന്റെ പുതുക്കിയ മോഡലായി വിപണിയിലെത്തിയ വണ്ടിക്ക് പ്രത്യേക ഫാന്‍ബേസ് തന്നെയുണ്ട്. പക്ഷേ ഇത് വാങ്ങാനിരുന്നവര്‍ക്കും വാങ്ങിയവര്‍ക്കും നിരാശ നല്‍കുന്നൊരു വാര്‍ത്തയാണ് ഇപ്പോള്‍ റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നും പുറത്തു വരുന്നത്.

ചില നിര്‍മാണ തകരാറുകള്‍ കാരണം റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാം 440 മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗും വില്‍പ്പനയും താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ് കമ്പനി. ചില സ്‌ക്രാം 440 ഉപയോക്താക്കള്‍ വാഹനം വാങ്ങിയത് മുതല്‍ ചെറിയ തകരാറുകള്‍ നേരിടുന്നുണ്ടെന്ന് ഡീലര്‍ഷിപ്പുകളെ അറിയിച്ചിരുന്നു. എഞ്ചിന്‍ കുറച്ച് സമയത്തേക്ക് പ്രവര്‍ത്തിച്ചിട്ടും സ്റ്റാര്‍ട്ട് ആകുന്നില്ലെന്നതായിരുന്നു ആളുകള്‍ നേരിട്ടിരുന്ന പ്രശ്നം. ട്രാഫിക് സിഗ്‌നലുകളിലെല്ലാം ബൈക്ക് നിര്‍ത്തിയിട്ടാല്‍ പിന്നീട് സ്റ്റാര്‍ട്ടാവാന്‍ മടികാണിച്ചിരുന്നുവെന്ന് നിരവധി ആളുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാഗ്‌നെറ്റോയിലെ വുഡ്രഫ് കീ എന്നറിയപ്പെടുന്ന ഒരു പ്രത്യേക ഘടകവുമായി ബന്ധപ്പെട്ടതാണ് ഈ തകരാര്‍. ഇത് അടിസ്ഥാനമാക്കിയാണ് സ്‌ക്രാം 440 പതിപ്പിന്റെ ബുക്കിംഗും വില്‍പ്പനയും താത്ക്കാലികമായി നിര്‍ത്തിവെക്കാനാണ് റോയല്‍ എന്‍ഫീല്‍ഡ് നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്.

ബൈക്കിന്റെ എല്ലാ മോഡലുകളേയും പ്രശ്നം ബാധിക്കപ്പെട്ടിട്ടില്ലെന്നും ബ്രാന്‍ഡ് പറയുന്നുണ്ട്. ചില ബൈക്കുകളില്‍ മാത്രമേ എഞ്ചിന്‍ സ്റ്റാര്‍ട്ട് പ്രശ്നം സംഭവിച്ചിട്ടുള്ളൂവെന്നതിനാല്‍ ഇതൊരു വ്യാപകമായ തകരാര്‍ ആയിരിക്കില്ല. ഇതുവരെ വിപണനം ചെയ്തിരിക്കുന്നതില്‍ ഏകദേശം 2 ശതമാനം ബൈക്കുകളെ മാത്രമേ ഈ പ്രശ്നം ബാധിച്ചിരിക്കൂവെന്നാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ കണക്കുകൂട്ടലുകള്‍. എവിടേക്കെങ്കിലും യാത്ര പോവുമ്പോള്‍ റൈഡര്‍മാര്‍ കുടുങ്ങിപ്പോകാനുള്ള സാധ്യതയുള്ളതിനാല്‍ പ്രശ്‌നം പരിഹരിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ നിര്‍മാണ തകരാര്‍ കമ്പനി ഫ്രീയായി തന്നെ പരിഹരിച്ച് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Ads by Google
Ads by Google
TRENDING NOW