Wednesday, March 11, 2026 Last Updated 47 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 08 May 2025 12.18 PM

‘‘ഞാൻ അച്ഛനു കൊടുത്ത ട്രിബ്യൂട്ടാണ് ലാലേട്ടനൊപ്പമുള്ള ആ കോമ്പിനേഷൻ സീൻ...’’തുടരും സിനിമയില്‍ അച്ഛനെ അഭിനയിച്ചതിനെപ്പറ്റി തരുണ്‍ മൂര്‍ത്തി

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ സിനിമയായ ‘തുടരും’ സിനിമ ഗംഭീര പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ഈ സിനിമയില്‍ തന്റെ അച്ഛന്‍ അഭിനയിച്ചതിനെക്കുറിച്ച് പറയുകയാണ് സംവിധായകനായ തരുണ്‍ മൂര്‍ത്തി.
Tharun moorthy, thudarum movie, tharun moorthy's father
Tharun moorthy about his father acting in thudarum movie (Image Source: Youtube)

മോഹന്‍ലാല്‍ സിനിമകളെന്നു പറഞ്ഞാല്‍ തന്നെ ആരാധകര്‍ക്ക് എപ്പോഴും ആവേശമാണ്. തിയേറ്ററുകളില്‍ തരംഗം സൃഷ്ടിക്കാന്‍ ലാല്‍ സിനിമകള്‍ക്ക് എപ്പോഴും കഴിഞ്ഞിട്ടുണ്ട്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ‘തുടരും’ സിനിമ വളരെക്കാലത്തിനു ശേഷം അത്തരമൊരു ആവേശം ആരാധകര്‍ക്കിടയില്‍ സൃഷ്ടിക്കുന്നുണ്ട്.
മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗങ്ങളും, മാസ്സ് ഡയലോഗുകളും, മികച്ച പാട്ടുകളും, ത്രില്ലര്‍ ജോണറിലുള്ള കഥയും, മോഹന്‍ലാല്‍- ​ശോഭന കോമ്പോയും, നായകനൊത്ത വില്ലനുമടക്കം ‘തുടരും’ സിനിമയെ പ്രേക്ഷകര്‍ ഇഷ്ടപ്പെടാന്‍ ഒരുപാട് കാരണങ്ങളുണ്ട്. തരുണ്‍ മൂര്‍ത്തിയുടെ സംവിധാന മികവിനെ പ്രശംസിക്കുന്ന ആരാധകരുടെ ആവേശത്തില്‍ തിയേറ്ററുകളില്‍ ഗംഭീര പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ് ഈ സിനിമ. ഇതില്‍ തരുണ്‍ മൂര്‍ത്തിയുടെ അച്ഛനും ഒരു ചെറിയ കഥാപാത്രം ചെയ്തിട്ടുണ്ട്. ആളുകള്‍ ഓര്‍ത്തു വയ്ക്കുന്ന ചിത്രത്തിലെ കല്യാണ വീട്ടിലെ രംഗത്തിലാണ് തരുണിന്റെ അച്ഛന്‍ അഭിനയിക്കുന്നത്.
ഇപ്പോഴിതാ അച്ഛൻ അഭിനയിക്കാൻ തയ്യാറായതിനെ കുറിച്ച്‌ തരുണ്‍ പറഞ്ഞ കാര്യങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ‘‘ഞങ്ങള്‍ ഒരുപാട് നിർബന്ധിച്ചപ്പോള്‍ ആണ് അച്ഛൻ ഒരു റോള്‍ ചെയ്യാമെന്ന് സമ്മതിച്ചത്. അങ്ങനെ ആണ് ഫർഹാന്റെ അച്ഛന്റെ റോള്‍ ചെയ്തത്. ഞാൻ അച്ഛനു കൊടുത്ത ട്രിബ്യൂട്ട് ആണ് ലാലേട്ടനൊപ്പമുള്ള ആ കോമ്പിനേഷൻ സീൻ...’’ തരുണ്‍ പറയുന്നു.

ഓപ്പറേഷൻ ജാവ, സൗദി വെള്ളയ്ക്ക് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂർത്തി സംവിധാനം ചെയ്ത ചിത്രമാണ് തുടരും. നീണ്ട 16 വർഷങ്ങള്‍ക്കു ശേഷം ശോഭനയും മോഹൻലാലും ഒന്നിക്കുന്ന ഈ ചിത്രത്തിന് വലിയ കൈയടി നേടുന്നുണ്ട്. 2009ല്‍ പുറത്തിറങ്ങിയ അമല്‍ നീരദ് ചിത്രം സാഗര്‍ ഏലിയാസ് ജാക്കിയിലാണ് അവസാനമായി ഇരുവരും ഒന്നിച്ച്‌ അഭിനയിച്ചത്. മോഹന്‍ലാലിന്റെ കരിയറിലെ 360-ാമത്തെ ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

Ads by Google
Thursday 08 May 2025 12.18 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW