Thursday, March 12, 2026 Last Updated 10 Min 42 Sec ago English Edition
Todays E paper
Ads by Google
Wednesday 07 May 2025 02.09 PM

സിന്ദൂര്‍ ആക്രമണം : ഭീകരതക്കുള്ള പ്രതിഫലം ; ഇത് പുതിയ ഇന്ത്യ

uploads/news/2025/05/779734/rajeev-and-modi.jpg

സിന്ദൂര്‍ ആക്രമണം ഭീകരര്‍ക്കുള്ള പ്രതിഫലമാണെന്നും ഇത് മാറിയ പുതിയ ഇന്ത്യയാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. ഇതിന് നമ്മുടെ ധീര സൈനികരെ ഹൃദയം കൊണ്ട് അഭിവാദ്യം ചെയ്യണമെന്നും പറഞ്ഞു. ഇതാണ് പുതിയ ഇന്ത്യ യാണെന്നും അത് സമാധാനത്തിലും വികസനത്തിലും വിശ്വസിക്കുന്നു, എന്നാല്‍ തിന്മയെയും ഭീകരതയെയും പരാജയപ്പെടുത്താന്‍ പരമാവധി ശക്തിയും ഉപയോഗപ്പെടുത്തി എല്ലാ രൂപത്തിലും നേരിടുമെന്നും പറഞ്ഞു.

പാകിസ്ഥാന്‍ ഭീകരത പരാജയപ്പെടുകതന്നെ ചെയ്യും. അതില്‍ സംശയമില്ല. ഏപ്രില്‍ 22-ന്, പ്രിയപ്പെട്ട കുടുംബാംഗങ്ങള്‍ക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിന് പഹല്‍ഗാമിലെത്തിയ 26 നിരപരാധികളായ ഇന്ത്യക്കാരെ അവരുടെ മതമേതെന്ന് ചോദിച്ചുറപ്പാക്കിയ ശേഷം ക്രൂരമായി കൊലപ്പെടുത്തിയത് സ്വന്തം ഭാര്യമാരുടെയും കുട്ടികളുടെയും മുന്നില്‍ വെച്ചായിരുന്നു. പാകിസ്ഥാന്റെ സംശയാസ്പദമായ ചരിത്രവും നിലവാരവും വെച്ചുനോക്കിയാല്‍പ്പോലും അതിക്രൂരവും തികച്ചും മനുഷ്യത്വരഹിതവുമായ ഈ നിഷ്ഠൂര കൊലപാതകം പാക് സൈന്യത്തിനും അവരുടെ കരസേനാ മേധാവിക്കും ലോക ശ്രദ്ധ പിടിച്ചുപറ്റുന്നതിനുള്ള വിലകുറഞ്ഞ ഒരു പദ്ധതിയായിരുന്നു എന്നത് വ്യക്തമാണ്.

ഈ ആക്രമണത്തിലേക്ക് നയിച്ച പാകിസ്ഥാന്‍ കരസേനാ മേധാവി മുനീറിന്റെ പ്രസംഗം തന്നെ ഇതിന്റെ ഒരു സൂചനയായിരുന്നു. നിരപരാധികളെ കൊന്നൊടുക്കിയും ഭയപ്പെടുത്തിയും രാഷ്ട്രങ്ങളെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ പാകിസ്ഥാനെപ്പോലെ പരാജയപ്പെട്ട രാഷ്ട്രങ്ങള്‍ക്കും സംഘടനകള്‍ക്കും ഭീകരത പലപ്പോഴും ഒരു മാര്‍ഗമാണ്. പാകിസ്ഥാന്‍ പോലുള്ള പരാജയപ്പെട്ട പല രാഷ്ട്രങ്ങള്‍ക്കും പയറ്റുന്ന ഒരു നിലവാരമില്ലാത്ത തന്ത്രമാണ് ഇത് . ഇസ്ലാമിക രാജ്യങ്ങള്‍ ആധുനികവല്‍ക്കരിക്കപ്പെടുകയും അവര്‍ തങ്ങളുടെ ജനങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്താന്‍ പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍, പാകിസ്ഥാന്‍ അതിന്റെ ഭൂതകാലത്തില്‍ ബന്ദികളാക്കപ്പെടുക വഴി പരാജയപ്പെടുന്ന ഒരു രാജ്യമായി മാറിക്കഴിഞ്ഞു.

പാകിസ്ഥാനി ബ്ലാക്ക്മെയിലിന്റെ ഈ രൂപത്തിന് ഇന്ത്യയില്‍ ഏതാനും മാധ്യമങ്ങളിലും, പ്രീണന രാഷ്ട്രീയത്തില്‍ നിക്ഷേപം നടത്തുന്ന ചില രാഷ്ട്രീയ പാര്‍ട്ടികളിലും പിന്തുണക്കാരുമുണ്ട്. ലജ്ജാകരമായ ഈ ഗ്രൂപ്പിലെ പലരും പാക് ആക്രമണങ്ങളെ ന്യായീകരിക്കാന്‍ ശ്രമിച്ചു. സോണിയ ഗാന്ധി ബട്ല ഹൗസ് ഏറ്റുമുട്ടലില്‍ ചെയ്തതും 26/11 ല്‍ ദിഗ്വിജയ് സിംഗ് ചെയ്തതും പോലെ തന്നെയായി ഇതും. പാകിസ്ഥാനിലെ 9 ഭീകര കേന്ദ്രങ്ങള്‍ക്കെതിരെ ഇന്ത്യ ആരംഭിച്ച ഓപ്പറേഷന്‍ കൃത്യവും മൂര്‍ച്ചയുള്ളതുമായിരുന്നു. ശത്രുക്കളെ ആക്രമിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓര്‍മ്മപ്പെടുത്തുംവിധം തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട 26 കുടുംബങ്ങള്‍ക്കും ഈ അക്രമണത്തിലൂടെ രാജ്യം നീതിയുറപ്പാക്കി. ആ ഓപ്പറേഷന്റെ ചിന്തോദ്ദീപകമായ പേര് സിന്ദൂര്‍ എന്നായിരുന്നു - പഹല്‍ഗാമില്‍ വിധവകളായവരുടെ കണ്ണീരിനും സങ്കടത്തിനും അതിലൂടെ നമ്മള്‍ പ്രതികാരം ചെയ്തു.

നമ്മുടെ യുദ്ധവിമാനങ്ങളിലും, അതിര്‍ത്തികളിലും, കമാന്‍ഡ് കണ്‍ട്രോള്‍ സെന്ററുകളിലും, ഇന്റലിജന്‍സിലും, എല്ലാ ദിവസവും എല്ലാ പ്രധാന അവസരങ്ങളിലും ഇന്ത്യയെ വ്യത്യസ്തമാക്കുന്നതും ഇന്ത്യന്‍ സായുധ സേനയെ ഇത്ര മാരകമാക്കുന്നതും എന്താണെന്ന് തെളിയിക്കുന്ന നിരവധി യോദ്ധാക്കളെ അഭിവാദ്യം ചെയ്യുക എന്നതു തന്നെയാണ് എന്റെ പ്രാഥമിക കടമ. 'ഭീകരരോട് ക്ഷമിക്കുക എന്നത് ദൈവത്തിന് തുല്യമാണ്, പക്ഷേ തീവ്രവാദികളെ ദൈവത്തിന് മുമ്പിലേക്ക് അയയ്ക്കുക എന്നത് സൈന്യത്തിന്റെ ജോലിയാണ്' എന്ന പ്രസിദ്ധമായ ചൊല്ല് ഇവിടെ ഒരിക്കല്‍ക്കൂടി അന്വര്‍ത്ഥമാവുന്നു.

ആക്രമണത്തോട് ഇന്ത്യയുടെ പ്രതികരണം പ്രതീക്ഷിച്ച രീതിയില്‍ത്തന്നെ കിറുകൃത്യവും സര്‍ജിക്കലും ആയി എന്ന് തന്നെ പറയണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍, ഇന്ത്യയുടെ സായുധ സേനകള്‍ക്ക് വായു, കര, കടല്‍, ബഹിരാകാശം എന്നിങ്ങനെ എല്ലായിടങ്ങളിലും ബഹുമുഖ കഴിവുകളുണ്ട്, ശത്രുക്കള്‍ക്ക് നമ്മുടെ പ്രതികരണത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാവുന്നതിനു മുന്‍പ് തന്നെ അവ പ്രവര്‍ത്തിച്ചിരിക്കും. ഒരു ലോകശക്തിയെന്ന നിലയില്‍ ഇന്ത്യ ഏറെ വളരുകയും ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഉയരുകയും ചെയ്ത ഒരു സമയത്ത്, ഇന്ത്യയുടെ തുടര്‍ച്ചയായ ഉയര്‍ച്ചയെയും വളര്‍ച്ചയെയും തകര്‍ക്കാന്‍ ശ്രമിക്കുന്ന ഏതാനും ശക്തികളുണ്ട് -, പ്രത്യേകിച്ച് ഇന്ത്യയുടെ അടുത്ത അയല്‍പക്കത്ത്. വികസിത ഭാരതത്തില്‍ ഇന്ത്യ നല്‍കുന്ന ഏക ഉറപ്പ് സുരക്ഷിത ഭാരതമാണ്, അതായത് സുരക്ഷിതവും ശക്തവുമായ ഇന്ത്യ. അതിനായി ഇന്ത്യയുടെ സുരക്ഷയും ഇന്റലിജന്‍സും ആധുനികവല്‍ക്കരണവും നമ്മുടെ കഴിവുകളിലെ ഉയര്‍ച്ചയും ഇന്ത്യയുടെ വളര്‍ച്ചാ തന്ത്രത്തിന്റെ പ്രധാന ഘടകങ്ങളാണ്, അത് അങ്ങനെ തന്നെ തുടരുകാറും ചെയ്യും.

ഇത് രാഷ്ട്രീയത്തിനുള്ള സമയമല്ല, പക്ഷേ ചരിത്രത്തില്‍ നിന്ന് നാം പാഠങ്ങള്‍ പഠിക്കണം. 2008/11/26 ലെ ആക്രമണത്തിനും പുല്‍വാമയിലും പഹല്‍ഗാമിലും നടന്ന ഭീകരാക്രമണങ്ങള്‍ക്കുമെതിരായ ഇന്ത്യയുടെ പ്രതികരണത്തിലെ മൂര്‍ച്ച വ്യത്യസ്തവും പ്രകടവുമാണ്. പാക് ഭീകരതയുടെ കാര്യത്തില്‍ 'ഓപ്പറേഷന്‍ സിന്ദൂര്‍' ഒരവസാനവാക്കല്ല. ഇന്ത്യയിലെ ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ജൈന, ബുദ്ധ, പാര്‍സി സമൂഹവും ഒട്ടു മിക്ക മുസ്ലീങ്ങളും ഈ തിന്മയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ ഐക്യത്തോടെ നമുക്കൊപ്പം നിലകൊള്ളുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW