Wednesday, March 11, 2026 Last Updated 6 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 07 May 2025 01.01 PM

ഇതാണ് ഇന്ത്യന്‍ സൈന്യത്തിന്റെ മുഖം, നീതി നടപ്പാകട്ടെ; ഓപ്പറേഷന്‍ സിന്ദൂറില്‍ അഭിനന്ദനങ്ങളുമായി താരങ്ങള്‍

operation-sindoor

പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലുമുള്ള ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തെ പ്രശംസിച്ച് സിനിമാതാരങ്ങൾ. 'നീതി നടപ്പാകട്ടെ' എന്നായിരുന്നു നടൻ അല്ലു അർജുൻ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്. 'ഇതാണ് ഇന്ത്യൻ സൈന്യത്തിന്റെ മുഖം, ജയ് ഹിന്ദ്', എന്നാണ് നടൻ ശിവകാർത്തികേയൻ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചത്.

താരങ്ങളായ ജൂനിയർ എൻടിആർ, അക്ഷയ് കുമാർ, റിതേഷ് ദേശ്മുഖ്, ചിരഞ്ജീവി തുടങ്ങിയവരും ഇന്ത്യയുടെ തിരിച്ചടിക്കലിനെ അഭിനന്ദിച്ച് മുന്നോട്ടെത്തി. 'ഓപ്പറേഷൻ സിന്ദൂറിൽ നമ്മുടെ ഇന്ത്യൻ സൈന്യത്തിന്റെ സുരക്ഷയ്ക്കും ശക്തിക്കും വേണ്ടി പ്രാർത്ഥിക്കുന്നു', എന്നാണ് നടൻ ജൂനിയർ എൻടിആർ എക്സിൽ പങ്കുവെച്ചത്. 'ജയ് ഹിന്ദ് കി സേന, ഭാരത് മാതാ കി ജയ്', എന്നായിരുന്നു റിതേഷ് ദേശ്മുഖ് കുറിച്ചത്. ഇന്ത്യൻ പതാകയുടെ ഇമോജിക്കൊപ്പം ജയ് ഹിന്ദ് എന്നെഴുതികൊണ്ടുള്ള പോസ്റ്റ് ആണ് നടൻ ചിരഞ്ജീവി പങ്കുവെച്ചത്. അനുപം ഖേറും രജനികാന്തും ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പ്രതികരിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW