Sunday, March 15, 2026 Last Updated 7 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 07 May 2025 10.07 AM

‘‘സാം, നമ്മള്‍ ഒരുമിച്ച സിനിമ റിലീസായ ദിവസമാണിന്ന്; അതേ ദിവസം നീ നിര്‍മ്മാണ അരങ്ങേറ്റം കുറിക്കുന്നതില്‍ അതിയായ സന്തോഷം...’’ കീര്‍ത്തി സുരേഷ്

തെന്നിന്ത്യന്‍ താരറാണിമാരായ സമാന്ത റൂത്ത് പ്രഭുവും കീര്‍ത്തി സുരേഷും ആഴത്തിലുള്ള സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ്. ഇപ്പോഴിതാ സമാന്തയുടെ നിര്‍മ്മാണ അരങ്ങേറ്റത്തില്‍ സന്തോഷം പ്രകടിപ്പിക്കുകയാണ് കീര്‍ത്തി.
amantha Ruth Prabhu, Keerthy Suresh, Subham movie
Keerthy Suresh happiness on samantha's debut as producer (Image Source: Instagram)

തെന്നിന്ത്യയില്‍ തിളങ്ങി നിന്ന ശേഷം ബോളിവുഡിലും തന്റേതായ ഇടം നേടിയ താരറാണിമാരാണ് സമാന്ത റൂത്ത് പ്രഭുവും കീര്‍ത്തി സുരേഷും. നടിമാർക്ക് അർത്ഥവത്തായ സൗഹൃദങ്ങൾ പങ്കിടാൻ കഴിയില്ലെന്ന സ്റ്റീരിയോടൈപ്പില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന താരങ്ങളാണ് കീർത്തി സുരേഷും സാമന്ത റൂത്ത് പ്രഭുവും. മത്സരാധിഷ്ഠിതമായ സിനിമയുടെ ലോകത്ത് സൗഹൃദവും പരസ്പര ആരാധനയും വളര്‍ത്തുന്ന രണ്ട് താരങ്ങള്‍. പരസ്പര സ്നേഹവും ഉയര്‍ച്ചകളില്‍ സന്തോഷിക്കുന്ന സത്യസന്ധമായ സൗഹൃദവും ഇവര്‍ക്കിടയിലുണ്ടെന്ന് ആരാധകര്‍ നേരിട്ട് മനസ്സിലാക്കിയിട്ടുണ്ട്.
ഇപ്പോഴിതാ സമാന്തയുടെ നിര്‍മ്മാണസംരംഭത്തിലെ ആദ്യ സിനിമയ്ക്ക് ആശംസകളും പ്രോത്സാഹനങ്ങളും സ​ന്തോഷവും പങ്കിടുകയാണ് കീര്‍ത്തി സുരേഷ്. ‘‘ഇത് നമ്മുടെ പ്രിയപ്പെട്ട സാമിന് വേണ്ടിയുള്ളതാണ്, സമാന്ത റൂത്ത് പ്രഭുവിന്...7 വർഷങ്ങൾക്ക് മുമ്പ്, നമ്മള്‍ ഒരുമിച്ച വളരെ സ്പെഷ്യലായ ‘മഹാനടി’ റിലീസ് ചെയ്തത് ഒരു മെയ് 9 നാണ്, ഇപ്പോൾ അതേ ദിവസം തന്നെ താങ്കള്‍ ഒരു നിര്‍മ്മാതാവായി അരങ്ങേറ്റം കുറിക്കുന്നു എന്നതില്‍ അതിയായ സന്തോഷമുണ്ട്. നിങ്ങൾക്കും ‘ശുഭ’ത്തിന്റെ മുഴുവൻ ടീമിനും ആശംസകള്‍, ട്രലാല മൂവിംഗ് പിക്ചേഴ്സില്‍ നിന്ന് മികച്ചത് വ​രട്ടെ....’’ എന്നാണ് കീര്‍ത്തി ഇന്‍സ്റ്റ​‍ഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. ‘‘വേനൽക്കാലം കൂടുതൽ ചൂടാക്കുന്നു... താങ്ക്യൂ മൈ ലവ് കീര്‍ത്തി സുരേഷ്...’ എന്നാണ് കീര്‍ത്തിയുടെ സ്റ്റോറിക്ക് മറുപടിയായി സമാന്ത കുറിച്ചത്. മെയ് 9 ന് ശുഭം എത്തുന്നു എന്ന ഹാഷ് ടാഗും സമാന്ത നല്‍കിയിട്ടുണ്ട്.

2018-ൽ നാഗ് അശ്വിൻ രചനയും സംവിധാനവും ചെയ്ത് റിലീസായ ഒരു തെലുങ്ക് ഭാഷാ ജീവചരിത്ര നാടക ചിത്രമായിരുന്നു മഹാനടി. സാവിത്രി എന്ന പഴയകാല അഭിനേത്രിയുടെ ജീവിതം പറഞ്ഞ ഈ സിനിമയില്‍ സാവിത്രിയുടെ പ്രാരംഭ ജീവിതവും ഇതുവരെ എവിടെയായിരുന്നു എന്നതും പൊതുജനങ്ങൾക്ക് അജ്ഞാതമായി തുടരുമ്പോള്‍ അത് പുറത്തു കൊണ്ടു വരുന്നത് പ്രഗല്ഭ മാധ്യമപ്രവര്‍ത്തകയായ മധുരവാണിയാണ്. അതില്‍ സാവിത്രിയായി എത്തി മികച്ച അഭിനയം കാഴ്ച വച്ചത് കീര്‍ത്തി സുരേഷായിരുന്നു. മാധ്യമപ്രവര്‍ത്തകയായ മധുരവാണിയായി എത്തിയത് സമാന്ത റൂത്ത് പ്രഭുവാണ്. അന്നുമുതല്‍ കീര്‍ത്തിയും സമാന്തയും തമ്മില്‍ ആഴത്തിലുള്ള ഒരു സൗഹൃദം കാത്തൂസൂക്ഷിക്കുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW