Saturday, March 14, 2026 Last Updated 23 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 06 May 2025 05.50 PM

കാത്തിരിപ്പിന് വിരാമം; 15 വർഷം നീണ്ട കരിയറിൽ ഹാരി കെയ്നിന് ആദ്യ ടീം ട്രോഫി

ജർമൻ ക്ലബ് ലീഗ് ജേതാക്കളായി ബയേൺ മ്യൂണിക്ക്.
harry kane , bundesliga champion
photo - facebook

മ്യൂണിക്: ബുണ്ടസ്‍ലീഗയിൽ ബയേൺ മ്യൂണിക്കിന് കിരീടം. ലീഗിൽ രണ്ട് മത്സരങ്ങൾ ശേഷിക്കെയാണ് ടീമിന്റെ് കിരീട നേട്ടം. സീസണിൽ രണ്ട് മത്സരങ്ങളിൽ മാത്രംമാണ് ബയേണ്‍ തോല്‍വി വഴങ്ങിയത്. ഒരൊറ്റ സീസണിന്റെ് ഇടവേള ആരാധകര്‍ക്ക് തല്‍ക്കാലം മറക്കാം. ബുണ്ടസ്‍ലീഗ കിരീടത്തില്‍ വീണ്ടും ബയേൺ മ്യൂണിക് മുത്തമിട്ടിരിക്കുന്നു. ലീഗില്‍ ബയേണിന്റെ് മുപ്പത്തിനാലാം കിരീട നേട്ടമാണിത്.

ആർബി ലെപ്സിഗിനോട് സമനില വഴങ്ങിയതാണ് ബയേണിന്‍റെ കിരീടധാരണം വൈകിയത്. ആഘോഷങ്ങള്‍ അടുത്ത ആഴ്ചയിലേക്ക് മാറ്റിവച്ച ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കി ലെവർക്യൂസൻ ഫ്രീബർഗുമായി സമനിലയില്‍ വഴങ്ങി. ഇതോടെ കിരീടം ബയേണിന് സ്വന്തം. 32 മത്സരങ്ങളില്‍ നിന്ന് 76 പോയന്‍റാണ് ബയേണിനുള്ളത്. രണ്ടാമതുള്ള ലെവർക്യൂസന് 68 പോയന്‍റ്.

കിരീട നേട്ടത്തില്‍ ഏറ്റവും സന്തോഷം ഇംഗ്ലണ്ട് താരം ഹാരി കെയ്നാകും. ഹാരിയുടെ കരിയറിലെ ആദ്യ പ്രധാന കിരീടമാണിത്. രണ്ട് യൂറോ കപ്പ് ഫൈനലിലെ തോല്‍വിക്കും പോയ സീസണിലെ കിരീട നഷ്ട്ത്തിനും ശേഷം ഒരു കിരീടം. 24 ഗോളുകളുമായി ലീഗില്‍ ടോപ് സ്കോററായതും ഹാരി കെയ്ന്‍ തന്നെ. 2010ൽ സീനിയർ കരിയർ ആരംഭിച്ച താരം 2023 വരെ ഇംഗ്ലിഷ് ക്ലബ് ടോട്ടനം ഹോട്സ്പറിനായി 317 മത്സരങ്ങൾ കളിച്ചു. 213 ഗോളുകൾ നേടി ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച ഗോൾ നേട്ടക്കാരനായെങ്കിലും ട്രോഫി മാത്രം അകന്നു നിന്നു. ഇംഗ്ലണ്ട് ഫുട്ബോൾ ടീം ക്യാപ്റ്റനായ കെയ്ൻ 2015 മുതൽ സീനിയർ ടീമിനായി 105 കളികളിൽ നിന്ന് 71 ഗോളുകൾ നേടി. അവിടെയും ട്രോഫികൾ തെന്നിമാറി.

രാജ്യാന്തര കരിയർ (ഇംഗ്ലണ്ട്)

2018 ഫുട്ബോൾ ലോകകപ്പ്: സെമിയിൽ ക്രൊയേഷ്യക്കെതിരെ തോൽവി (1-2) ∙

2020 യൂറോ കപ്പ്: ഫൈനലിൽ ഇറ്റലിയോട് തോൽവി പെനൽറ്റി ഷൂട്ടൗട്ടിൽ (1(2)–1(3))

2024 യൂറോ കപ്പ്: ഫൈനലിൽ സ്പെയിനിനോട് തോൽവി (1-2)

ക്ലബ് കരിയർ (ടോട്ടനം ഹോട്സ്പർ)

2015 ഇംഗ്ലിഷ് ലീഗ് കപ്പ് ഫൈനൽ: ചെൽസിക്കെതിരെ തോൽവി (0-2)

2019 ചാംപ്യൻസ് ലീഗ് ഫൈനൽ: ലിവർപൂളിനെതിരെ തോൽവി (0-2.

2021 ഇംഗ്ലിഷ് ലീഗ് കപ്പ് ഫൈനൽ: മാഞ്ചസ്റ്റർ സിറ്റിക്കെതിരെ തോൽവി (0-1)

Ads by Google
Tuesday 06 May 2025 05.50 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW