Wednesday, March 11, 2026 Last Updated 36 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 06 May 2025 04.42 PM

പ്രണയജോഡികളായി സ്‌റ്റൈലിഷ് ലുക്കില്‍ മമ്മൂട്ടിയും സുല്‍ഫത്തും; വാപ്പയ്ക്കും ഉമ്മയ്ക്കും വിവാഹവാര്‍ഷികം ആശംസിച്ച് ദുല്‍ഖര്‍

dulquer-salmaan
photo-www.instagram.com/dqsalmaan/

മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിയുടെയും സുൽഫത്തിന്റെയും 46-ാം വിവാഹ വാര്‍ഷികമാണ് ഇന്ന്. ഇരുവർക്കും ആശംസകൾ അറിയിച്ച് ദുൽഖർ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

"ഉമ്മയും പപ്പയും, സന്തോഷകരമായ വിവാഹ വാർഷികം ആശംസിക്കുന്നു. നമ്മുടെ കൂട്ടായ ഹൃദയങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിലും അപ്പുറത്തേക്ക് നിങ്ങളെ രണ്ടുപേരെയും സ്നേഹിക്കുന്നു,"എന്നാണ് ദുൽഖർ കുറിച്ചത്. ഏറ്റവും മനോഹരമായ ദമ്പതികൾ, ഒരിക്കലും പറയപ്പെടാത്ത ഏറ്റവും മഹത്തായ പ്രണയകഥ എന്നീ ഹാഷ് ടാഗുകളോടെയാണ് ദുൽഖർ ചിത്രം പങ്കുവച്ചത്. പ്രണയ ജോടികളായി സ്‌റ്റൈലിഷ് ലുക്കില്‍ നില്‍ക്കുന്ന മമ്മൂട്ടിയെയും സുല്‍ഫത്തിനെയും ചിത്രത്തില്‍ കാണാം.

മലയാള സിനിമയ്ക്കകത്തെ മാതൃകാ ദമ്പതികളാണ് മമ്മൂട്ടിയും സല്‍ഫത്തും. 1979 മേയ് ആറിനാണ് മമ്മൂട്ടിയും സുൽഫത്തും വിവാഹിതരായത്. കഴിഞ്ഞ 46 വർഷമായി മമ്മൂട്ടിയുടെ സിനിമ കരിയറിലും വ്യക്തിജീവിതത്തിലുമെല്ലാം താങ്ങുംതണലുമായി കൂടെത്തന്നെയുണ്ട് സുലു എന്ന സുൽഫത്ത്.

Ads by Google
Tuesday 06 May 2025 04.42 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW