Sunday, March 15, 2026 Last Updated 33 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 06 May 2025 03.14 PM

ബീഹാറിൽ കാറും ട്രാക്ടറും കൂട്ടിയിടിച്ച് എട്ട് മരണം; അപകടത്തിൽപ്പെട്ടത് വിവാഹചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സംഘം

uploads/news/2025/05/779549/accident-images.gif
photo - facebook

പാറ്റ്ന : ബീഹാറില്‍ കാറും ട്രാക്ടറും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു. രണ്ട് പേ‍ർക്ക് ​ഗുരുതരമായി പരിക്കേറ്റു. കതിഹാർ ജില്ലയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടവർ. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

കതിഹാ‍ർ ജില്ലയിലെ സമേലി ബ്ലോക്ക് ഓഫീസിന് സമീപത്ത് വെച്ച് എതി‍ർ ദിശയിൽ നിന്ന് വന്ന ട്രാക്ടറിലേക്ക് ഇവ‍ർ സഞ്ചരിച്ചിരുന്ന വാഹനം വന്ന് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും എട്ട് പേരും മരിച്ചു. മൃത​ദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്ന് വരികയാണെന്നും പോലീസ് വ്യക്തമാക്കി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW