Thursday, March 12, 2026 Last Updated 10 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 06 May 2025 03.01 PM

പേന്‍ ശല്യം കൊണ്ട് പൊറുതി മുട്ടിയോ ? ; പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ പരീക്ഷിയ്ക്കാം

lice

പേനുകള്‍ തലയില്‍ ഉണ്ടാകുന്നത് സര്‍വ്വസാധാരണമാണ്. എന്നാല്‍ അത് അമിതമായി ഉണ്ടായാല്‍ ചികിത്സ തേടേണ്ടതുമാണ്. കാരണം പല രോഗങ്ങളും പേന്‍ പരത്താറുണ്ട്. വീട്ടില്‍ വെച്ച് തന്നെ ഇതിനെ ചീകി കൊന്നു കളയുകയാണ് ചെയ്യാവുന്നത്. അങ്ങനെ പോകുന്നില്ലെങ്കില്‍ ഡോക്ടറെ സമീപിച്ച് മരുന്നു തേടാവുന്നതുമാണ്. ഇല്ലെങ്കില്‍ സമൂഹത്തില്‍ സ്വയം പരിഹസിപ്പെടും. പേന്‍ ശല്യം അകറ്റാന്‍ സഹായിക്കുന്ന പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.....

* ടീ ട്രീ ഓയില്‍ - ആന്റിമൈക്രോബയല്‍ സവിശേഷതകള്‍ക്ക് പേരുകേട്ട ടീ ട്രീ ഓയില്‍, തലയിലെ പേന്‍ ശല്യം തടയുന്നതിനുള്ള തെളിയിക്കപ്പെട്ട പരിഹാരമാണ്. ഇത് ഉപയോഗിക്കാനായി നാലോ അഞ്ചോ തുള്ളി ടീ ട്രീ ഓയില്‍ കുറച്ച് വെളിച്ചെണ്ണയുടെ ചേര്‍ത്ത് കലര്‍ത്തുക. ഇത് ശിരോചര്‍മ്മത്തിലും മുടിയിലും നന്നായി തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂര്‍ വെച്ച ശേഷം മുടി നന്നായി ചീകുക. ടീ ട്രീ ഓയിലില്‍ ടെര്‍പിനിയോള്‍, മൈര്‍സീന്‍, സിനിയോള്‍, ലിനാലൂള്‍, പിനെന്‍ തുടങ്ങിയ ബയോ ആക്റ്റീവ് സംയുക്തങ്ങളുടെ ഒരു കലവറയാണ്, ഇത് പേന്‍ ബാധയെ ചെറുക്കുന്നതിനും ശിരോചര്‍മ്മത്തിലെ വീക്കം, ചുവന്ന പാടുകള്‍ എന്നിവ കുറയ്ക്കുന്നതിനും ശക്തമായ ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍, ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ നല്‍കുന്നു. വെളിച്ചെണ്ണയില്‍ അവശ്യ ഫാറ്റി ആസിഡുകളും വിറ്റാമിന്‍ ഇയും അടങ്ങിയിട്ടുണ്ട്, ഇത് ചൊറിച്ചിലും വരള്‍ച്ചയും ശമിപ്പിച്ച്, ശിരോചര്‍മ്മത്തിന് ആവശ്യമായ ഈര്‍പ്പം പകരുന്നു.

* വേപ്പെണ്ണ - വേപ്പെണ്ണ ചെറുതായി ചൂടാക്കിയ ശേഷം ശിരോചര്‍മ്മത്തിലും തലയോട്ടിയിലും നന്നായി തേച്ച് പിടിപ്പിക്കുക. ഏകദേശം ഒരു മണിക്കൂര്‍ എങ്കിലും ഈ എണ്ണ മുടിയില്‍ തുടരാന്‍ അനുവദിക്കുക. ഇനി ഒരു പേന്‍ ചീപ്പ് ഉപയോഗിച്ച് മുടിയുടെ ഒരു ഭാഗവും വകഞ്ഞ് നന്നായി ചീകുക. അതിന് ശേഷം ഏതെങ്കിലും ഒരു ഹെര്‍ബല്‍ ഷാംപൂ ഉപയോഗിച്ച് മുടി നന്നായി കഴുകി വൃത്തിയാക്കാം. പേന്‍ പ്രശ്‌നം പൂര്‍ണ്ണമായും ഇല്ലാതാകുന്നത് വരെ ഇത് പതിവായി ചെയ്യുക.

* വെളുത്തുള്ളി - നമ്മുടെ മിക്ക ഭക്ഷണത്തിലെയും സ്ഥിര സാന്നിധ്യമാണ് വെളുത്തുള്ളി. പേന്‍ ശല്യം അകറ്റാന്‍ വെളുത്തുള്ളി സഹായിക്കുമെന്ന കാര്യം അറിയാമോ? വെളുത്തുള്ളിയുടെ ഏതാനും അല്ലികള്‍ ചതച്ച് നാരങ്ങാ നീരുമായി കലര്‍ത്തി തലയോട്ടിയില്‍ പുരട്ടുക. മുപ്പത് മിനിറ്റിന് ശേഷം തല മസ്സാജ് ചെയ്ത്, ഒരു ചീപ്പ് കൊണ്ട് ചീകാം. അതിന് ശേഷം ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച് മുടി കഴുകി വൃത്തിയാക്കാം. വെളുത്തുള്ളിയുടെ ശക്തമായ ഗന്ധം പേനുകളെ ഇല്ലാതാക്കുന്നു, അതേസമയം അലിസിന്‍, സള്‍ഫര്‍ സംയുക്തങ്ങള്‍ കാരണം അതിന്റെ ശക്തമായ ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ ഈരുകളെ, പുറന്തള്ളാന്‍ സഹായിക്കുന്നു. ശിരോചര്‍മ്മത്തില്‍ അധിക എണ്ണ, സെബം തുടങ്ങിയവ അടിഞ്ഞുകൂടുന്നത് തടയാന്‍ നാരങ്ങാനീര് സഹായിക്കുന്നു. കൂടാതെ നീളമുള്ളതും ശക്തവും പട്ടുപോലെ മനോഹരവുമായ മുടിക്കായി, മുടി ഇഴകളില്‍ ആവശ്യമായ പിഎച്ച് നില നിലനിര്‍ത്താനും സഹായിക്കുന്നു.

* ബേബി ഓയില്‍ - പേന്‍ അകറ്റാനുള്ള അത്ഭുതകരമായ സവിശേഷതകള്‍ ബേബി ഓയിലിന് ഉണ്ട് എന്ന കാര്യം അറിയാമോ? ഇത് ഉപയോഗിക്കാനുള്ള ഏറ്റവും സിംപിള്‍ ആയ മാര്‍ഗ്ഗം ബേബി ഓയില്‍ തലയില്‍ പുരട്ടി ഒരു രാത്രി മുഴുവന്‍ വെയ്ക്കുക എന്നതാണ്. രാവിലെ മുടി നന്നായി ചീകുക. പേനുകളെ ഇങ്ങനെ നീക്കം ചെയ്യാന്‍ സാധിക്കും. അതിന് ശേഷം വേപ്പ് അല്ലെങ്കില്‍ ടീ ട്രീ ഓയില്‍ അടിസ്ഥാനമാക്കിയുള്ള ഷാംപൂ ഉപയോഗിച്ച് തല കഴുകുക. ഇതും തുടര്‍ച്ചയായി ചെയ്യുന്നത് പേന്‍ ശല്യം അകറ്റാന്‍ സഹായിക്കും.

* ബേക്കിംഗ് സോഡ - പേന്‍ ശല്യം, തലയിലെ ചൊറിച്ചില്‍ തുടങ്ങിയവ അകറ്റാനുള്ള മറ്റൊരു മാര്‍ഗ്ഗമാണ് ബേക്കിംഗ് സോഡ. കുറച്ച് ബേക്കിംഗ് സോഡ നിങ്ങളുടെ കണ്ടീഷണറുമായി ചേര്‍ത്ത് യോജിപ്പിച്ച് തലയില്‍ പുരട്ടുക. മുപ്പത് മിനിറ്റിന് ശേഷം മുടി നന്നായി ചീകി പേനുകളെ നീക്കാം. അതിന് ശേഷം മുടി ഷാംപൂ ചെയ്ത് കഴുകി, കണ്ടീഷണര്‍ ഉപയോഗിച്ച് വൃത്തിയാക്കുക.

Ads by Google
Ads by Google
TRENDING NOW