Friday, March 13, 2026 Last Updated 11 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 06 May 2025 02.23 PM

241.06 കാരറ്റിന്റെ മരതക മാല, റോയല്‍ ലുക്ക് പോല്‍ക്ക ഡോട്ട് ഔട്ട്ഫിറ്റില്‍ തിളങ്ങി പ്രിയങ്ക ചോപ്ര; ചിത്രങ്ങള്‍

stunning, outfit
photo-www.instagram.com/priyankachopra/

ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടി നടി പ്രിയങ്ക ചോപ്രയുടെ മെറ്റ് ഗാല ലുക്ക്. ട്രെഡീഷണല്‍ സ്റ്റൈലിനൊപ്പം മോഡേണ്‍ തുന്നല്‍ രീതികളും സംയോജിപ്പിച്ചു കൊണ്ടുളള ബാല്‍മെയിന്‍ ഗൗണാണ് പ്രിയങ്ക മെറ്റ് ഗാല ലുക്കിനായി തിരഞ്ഞെടുത്തത്. റോയല്‍ ലുക്ക് നല്‍കുന്നതാണീ കസ്റ്റമൈസ്ഡ് പോല്‍ക്ക ഡോട്ട് ഔട്ട്ഫിറ്റ്. പുരുഷന്മാരുടെ ടെയില്‍ കോട്ട്, മിലിറ്ററി കട്‌സ് തുടങ്ങിയ വ്യത്യസ്ത ഔട്ട്ഫിറ്റ് രീതികള്‍ കൂടികലര്‍ന്നതാണ് ഈ ഗൗണ്‍.

എന്നാല്‍ ഔട്ട്ഫിറ്റനൊപ്പം എടുത്തു നിന്നത് പ്രിയങ്ക അണിഞ്ഞ നെക്ലേസാണ്. ലക്ഷ്വറി ബ്രന്‍ഡായ ബള്‍ഗാരിയുടേതാണ് ഇത്. വോഗ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം ബള്‍ഗാരി ഇതുവരെ ലോഞ്ച് ചെയ്തവയില്‍ വച്ച് ഏറ്റവും വലിയ നെക്ലസ് സെറ്റാണിത്. 241.06 കാരറ്റിന്റെ മരതകം പതിച്ച മാഗ്‌നസ് എമറാള്‍ഡ് നെക്ലസാണിത്. പോളി ക്രോമ എന്ന ശേഖരത്തില്‍ നിന്നുള്ളതാണീ അക്‌സസറി.

ഇത്തവണയും നിക് ജോനാസിനൊപ്പമാണ് പ്രിയങ്ക എത്തിയത്. പ്രിയങ്കയുടെ ഔട്ട്ഫിനിണങ്ങുന്ന വിധം വെള്ള നിറത്തിലുള്ള ഷര്‍ട്ടും, ബ്ലാക്ക് പാന്റുമാണ് നിക് തിരഞ്ഞെടുത്തത്. 2017ലാണ് ആദ്യമായി ഇരുവരും ഒരുമിച്ച് മെറ്റ് ഗാലയില്‍ എത്തുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW