-->
ബജറ്റ് വിലയില്‍ ഒരു നല്ല 5ജി ഫോണ്‍ വാങ്ങാന്‍ ആഗ്രഹിയ്ക്കുന്നവരാണോ നിങ്ങള്‍ ? . എങ്കില്‍ ഐക്യൂവിന്റെ സ്മാര്‍ട്ട്‌ഫോണുകള്‍ പരിഗണിയ്ക്കാവുന്നതാണ്. കഴിഞ്ഞ മാസം ഇന്ത്യയില്‍ ലോഞ്ച് ചെയ്ത സ്മാര്‍ട്ട്‌ഫോണുകളാണ് ഐക്യൂ Z10 5ജി, ഐക്യൂ Z10x 5ജി എന്നിവ. ഇതില്‍ ആദ്യ മോഡല്‍ 20000 രൂപയില്‍ താഴെ വിലയില്‍ ഇപ്പോള്‍ വാങ്ങാന്‍ ലഭ്യമാണ്. രണ്ടാമത്തെ മോഡല്‍ 15000 രൂപയില്‍ താഴെ വിലയിലുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ സെഗ്മെന്റിലാണ് എത്തിയിരിക്കുന്നത് എങ്കിലും വാങ്ങാന്‍ 13000 രൂപയില്‍ താഴെ മതി.
ഐക്യൂ Z10x 5ജി (iQOO Z10x 5G) യുടെ 6GB + 128GB അടിസ്ഥാന വേരിയന്റിന് 13,499 രൂപയും 8GB + 128GB വേരിയന്റിന് 14,999 രൂപയും ടോപ്പ്-എന്‍ഡ് 8GB + 256GB വേരിയന്റിന് 16,499 രൂപയുമാണ് വില. ഈ ഫോണിന് ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയിലില്‍ 500 രൂപ ബാങ്ക് ഡിസ്‌കൗണ്ടാണ് ലഭ്യമാക്കിയിരിക്കുന്നത്. 120Hz റിഫ്രഷ് റേറ്റുള്ള 6.72 ഇഞ്ച് (2408×1080 പിക്‌സലുകള്‍) ഫുള്‍ HD+ സ്‌ക്രീന്‍, 1050 nits വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവ ഇതിലുണ്ട്. 2.5GHz ഒക്ട കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 7300 ചിപ്‌സെറ്റ് കരുത്തിലാണ് ഈ 5ജി ഫോണ്‍ എത്തുന്നത്.
ഗ്രാഫിക്‌സിനായി മാലി-G615 MC2 GPU ഇതിലുണ്ട്. 6GB / 8GB LPDDR4x റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ് ഓപ്ഷനുകള്‍ ഐക്യൂ Z10x 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള FuntouchOS 15 ല്‍ ആണ് ഈ ഫോണിന്റെ പ്രവര്‍ത്തനം. 2 വര്‍ഷത്തെ ആന്‍ഡ്രോയിഡ് അപ്ഡേറ്റുകളും ഫോണിന് 3 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കും. ക്യാമറകളുടെ കാര്യമെടുത്താല്‍, ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഐക്യൂ Z10x 5ജിയില്‍ നല്‍കിയിരിക്കുന്നത്. f/1.8 അപ്പേര്‍ച്ചറുള്ള 50MP മെയിന്‍ ക്യാമറ, f/2.4 അപ്പേര്‍ച്ചറുള്ള 2MP ഡെപ്ത് സെന്‍സര്‍, LED ഫ്‌ലാഷ്, എന്നിവ അതില്‍ അടങ്ങുന്നു. 4K വീഡിയോ റെക്കോര്‍ഡിംഗ് പിന്തുണയും ഉണ്ട്. ഒപ്പം f/2.05 അപ്പേര്‍ച്ചറുള്ള 8MP ഫ്രണ്ട് ക്യാമറയും ഉണ്ട്.