Wednesday, March 11, 2026 Last Updated 24 Min 9 Sec ago English Edition
Todays E paper
Ads by Google
Monday 05 May 2025 03.16 PM

7,999 രൂപ വിലയില്‍ സ്വന്തമാക്കാം റെഡ്മി A4 5G

redmi-a4-5g

ലോഞ്ച് സമയത്ത് തന്നെ വിലക്കുറവുകൊണ്ട് വിപണിയില്‍ ശ്രദ്ധ നേടിയ മോഡലാണ് റെഡ്മി എ5 5ജി (Redmi A4 5G). ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്ന സമയത്ത് റെഡ്മി എ4 5ജിയുടെ 4GB + 64GB അടിസ്ഥാന വേരിയന്റിന് 8499 രൂപയും 4GB + 128GB വേരിയന്റിന് 9,499 രൂപയും ആയിരുന്നു വില. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയിലില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ 8000 രൂപയില്‍ താഴെ വിലയില്‍ വാങ്ങാന്‍ ലഭ്യമാണ്.

7,999 രൂപ വിലയിലാണ് റെഡ്മി എ4 5ജിയുടെ അടിസ്ഥാന വേരിയന്റ് ഇപ്പോള്‍ ആമസോണില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 71.88×77.80×8.22mm വലിപ്പവും 212.35 ഗ്രാം ഭാരവുമാണ് റെഡ്മി എ4 5ജിക്ക് ഉള്ളത്. സ്റ്റാറി ബ്ലാക്ക്, സ്പാര്‍ക്കിള്‍ പര്‍പ്പിള്‍ നിറങ്ങളില്‍ ഈ ഫോണ്‍ വാങ്ങാം. ഒക്ട കോര്‍ സ്നാപ്ഡ്രാഗണ്‍ 4s Gen 2 4nm മൊബൈല്‍ പ്ലാറ്റ്ഫോം (2 GHz x 2 A78-അധിഷ്ഠിത + 1.8GHz x 6 A55-അധിഷ്ഠിത ക്രിയോ സിപിയു) ചിപ്‌സെറ്റില്‍ ലോകത്ത് തന്നെ ആദ്യമായി ലോഞ്ച് ചെയ്യപ്പെട്ട സ്മാര്‍ട്ട്‌ഫോണ്‍ ആണ് റെഡ്മി എ4 5ജി. 120Hz റിഫ്രഷ് റേറ്റുള്ള 6.88 ഇഞ്ച് (1640 x 720 പിക്സല്‍ റെസല്യൂഷന്‍) HD+ ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 600 nits വരെ പരമാവധി ബ്രൈറ്റ്‌നസ്, 240Hz വരെ ടച്ച് സാമ്പിള്‍ റേഷ്യോ എന്നിവ ഇതിലുണ്ട്.

TUV ലോ ബ്ലൂ ലൈറ്റ്, ഫ്‌ലിക്കര്‍-ഫ്രീ ഫ്രണ്ട്, Circadian സര്‍ട്ടിഫിക്കേഷനുകള്‍ സഹിതമാണ് ഇതിലെ ഡിസ്‌പ്ലേ എത്തുന്നത്. അഡ്രിനോ 611 ജിപിയു, 4GB LPDDR4X റാം, 64GB / 128GB UFS2.2 ഇന്റേണല്‍ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവ റെഡ്മി എ4 5ജിയിലുണ്ട്. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഷവോമി ?ഹൈപ്പര്‍ഒഎസില്‍ ആണ് റെഡ്മി എ4 5ജിയുടെ പ്രവര്‍ത്തനം. 2 വര്‍ഷത്തെ സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകളും 4 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ഇതിന് ഷവോമി വാഗ്ദാനം ചെയ്യുന്നുണ്ട്.

Ads by Google
Ads by Google
TRENDING NOW