Thursday, March 12, 2026 Last Updated 6 Min 14 Sec ago English Edition
Todays E paper
Ads by Google
Monday 05 May 2025 03.13 PM

ഏറ ഇവി ഫ്‌ലിപ്പ്കാര്‍ട്ടിലൂടെ ഔദ്യോഗികമായി പുറത്തിറക്കി മാറ്റര്‍ ; ഒപ്പം 39,827 രൂപ വരെയുള്ള കിഴിവുകളും ആനുകൂല്യങ്ങളും

-electric-motorcycle

ഏറ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിനെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്‌ലിപ്പ്കാര്‍ട്ടിലൂടെ ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. 1,83,308 രൂപയുടെ എക്‌സ്‌ഷോറൂം വിലയിലാണ് മാറ്റര്‍ ഏറ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഫ്‌ലിപ്പ്കാര്‍ട്ടിലൂടെ വാങ്ങാനാവുക. ഫ്‌ലിപ്പ്കാര്‍ട്ടിന്റെ ബിഗ് സേവിംഗ്സ് ഡേയ്സ് സെയിലിനൊപ്പമാണ് മാറ്റര്‍ ഏറയുടെ ലോഞ്ച് പ്രഖ്യാപിച്ചിരിക്കുന്നത്. മാറ്റര്‍ ഏറ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന് 39,827 രൂപ വരെയുള്ള ഒന്നിലധികം കിഴിവുകളും ആനുകൂല്യങ്ങളും ആളുകള്‍ക്ക് ഉപയോഗപ്പെടുത്താനാവും.

ഇതില്‍ പ്രത്യേക ലോഞ്ച് വില, ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്നുള്ള പ്ലാറ്റ്ഫോം ഡിസ്‌കൌണ്ട്, പരിമിതമായ കാലയളവിലേക്കുള്ള ക്രെഡിറ്റ് കാര്‍ഡ് ഓഫറുകള്‍ എന്നിവയെല്ലാമാണ് അഹമ്മദാബാദ് ആസ്ഥാനമായുള്ള ബ്രാന്‍ഡ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടോപ്പ് സ്‌പെക്ക് മാറ്റര്‍ ഏറ 5000+ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ 1,93,826 രൂപയുടെ എക്‌സ്‌ഷോറൂം വില മുതല്‍ ലഭ്യമാണ്. രാജ്യത്ത് നൂതന ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ സ്വീകാര്യത പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിമിതകാല സംരംഭത്തിന്റെ ഭാഗമാണ് ഫ്‌ലിപ്പ്കാര്‍ട്ടിലെ ഈ ഓഫര്‍ എന്ന് മാറ്റര്‍ പറയുന്നു. ഒപ്പം ഇലക്ട്രിക് മൊബിലിറ്റി സ്വീകാര്യത ത്വരിതപ്പെടുത്തുന്നതിനുള്ള ഒരു വലിയ മുന്നേറ്റത്തിന്റെ ഭാഗമാണ് ഈ ലോഞ്ച് എന്നും മാറ്റര്‍ അഭിപ്രായപ്പെട്ടു.

ഇക്കോ, സിറ്റി, സ്പോര്‍ട് എന്നീ മൂന്ന് റൈഡിംഗ് മോഡുകളുമായി ജോടിയാക്കിയ 4-സ്പീഡ് ട്രാന്‍സ്മിഷന്‍ ഉള്‍ക്കൊള്ളുന്ന ഒരു മാനുവല്‍ ഗിയര്‍ബോക്സുമായാണ് മാറ്റര്‍ ഏറ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലേക്ക് കടന്നുവന്നിരിക്കുന്നത്. 5000, 5000 പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ വിപണിയിലെത്തുന്ന ഇലക്ട്രിക് ബൈക്കിന് യഥാക്രമം 1.74 ലക്ഷം രൂപ, 1.84 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. ഇത്രയും വില മുടക്കാനില്ലാത്തവര്‍ക്ക് ഫ്‌ലിപ്പ്കാര്‍ട്ടിലെ ഇപ്പോഴത്തെ ഓഫര്‍ ഉപയോഗപ്പെടുത്താനാവും. ലിക്വിഡ്-കൂള്‍ഡ് സംവിധാനമുള്‌ല 5 kWh IP67-റേറ്റഡ് ബാറ്ററി പായ്ക്കാണ് ഇതിന്റെ ഹൃദയം. 113.4 bhp കരുത്തോളം ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറുമായാണ് മാറ്റര്‍ ഏറയുടെ രണ്ട് വേരിയന്റുകളും വരുന്നത്.

Ads by Google
Ads by Google
TRENDING NOW