Friday, March 13, 2026 Last Updated 45 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 05 May 2025 03.12 PM

കുറഞ്ഞ വിലയില്‍ സ്റ്റൈലിഷായ പുത്തന്‍ ബൈക്ക് പുറത്തിറക്കി ടിവിഎസ്

-tvs

കുറഞ്ഞ വിലയില്‍ സ്റ്റൈലിഷും ശക്തവും വിശ്വസനീയവുമായ ഒരു ബൈക്ക് തിരയുന്നവര്‍ക്കായാണ് ടിവിഎസ് ഒരു പുത്തന്‍ ബൈക്ക് പുറത്തിറക്കിയിരിയ്ക്കുകയാണ്. ടിവിഎസ് തങ്ങളുടെ ജനപ്രിയ ബജറ്റ് കമ്മ്യൂട്ടര്‍ ബൈക്കായ ടിവിഎസ് സ്‌പോര്‍ട്ടിന്റെ പുതിയ വേരിയന്റ് ES+ (സെല്‍ഫ് സ്റ്റാര്‍ട്ട് ഇഎസ്+) ആണ് പുറത്തിറക്കിയിരിയ്ക്കുന്നത്. 109.7 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍-കൂള്‍ഡ്, ഫ്യുവല്‍-ഇഞ്ചക്റ്റഡ് എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്.

8.08 bhp പവറും 8.7 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമായ എഞ്ചിന്‍ 4 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായാണ് ഇണചേര്‍ത്തിരിക്കുന്നത്. ഈ ബൈക്കിന്റെ പരമാവധി വേഗത മണിക്കൂറില്‍ 90 കിലോമീറ്ററാണ്. ബൈക്കിന് ലിറ്ററിന് 65 കിലോമീറ്ററിന് മുകളില്‍ ഇന്ധനക്ഷമത അവകാശപ്പെടുന്നു. ഇതിന് 10 ലിറ്റര്‍ ഇന്ധന ടാങ്ക് ഉണ്ട്. ഇതിന്റെ ഭാരം 112 കിലോയാണ്. അതേസമയം 175 മില്ലിമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സ് ലഭിക്കുന്നു. പുത്തന്‍ ബൈക്കിന് മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകളാണ് സ്റ്റോപ്പിംഗ് ഡ്യൂട്ടി നിര്‍വഹിക്കുന്നത്. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബറുകള്‍ സസ്‌പെന്‍ഷന്‍ ചുമതല ചെയ്യുന്നത്. ടിവിഎസ് സ്‌പോര്‍ട് ES+ മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്. സെല്‍ഫ് സ്റ്റാര്‍ട്ട് ES, സെല്‍ഫ് സ്റ്റാര്‍ട്ട് ES+, സെല്‍ഫ് സ്റ്റാര്‍ട്ട് ELS എന്നിവയാണവ. ഇവയുടെ വില 59,881 രൂപ മുതല്‍ 71,785 രൂപ വരെ പോകുന്നു.

Ads by Google
Ads by Google
TRENDING NOW