Friday, March 13, 2026 Last Updated 38 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 05 May 2025 12.47 PM

എന്തൊരു മാറ്റമാണിത്, ആളാകെ മാറിപ്പോയല്ലോ; വൈറലായി മൊണാലിസയുടെ മേക്കോവര്‍ വീഡിയോ

girl, video

മഹാകുംഭമേളയ്ക്കിടെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ മൊണാലിസയ്ക്ക് ഇന്ന് ഇന്ത്യയൊട്ടാകെ ആരാധകര്‍ ഏറെയാണ്. ആകര്‍ഷണിയമായ ചാരക്കണ്ണുകളും സുന്ദരമായ ചിരിയുമാണ് മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയായ പെണ്‍കുട്ടിയെ പ്രശസ്തയാക്കിയത്. മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജില്‍ മാല വില്‍ക്കാനെത്തിയ 16 കാരിയാണ് മോണി ഭോസ്ല എന്ന മൊണാലിസ.

മോണിയുടെ ദൃശ്യങ്ങള്‍ ആരോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ നിമിഷനേരം കൊണ്ടാണ് ഈ 16 കാരി വൈറലായത്. മോണി ഭോസ്ലെയെ സാമൂഹികമാധ്യമങ്ങളില്‍ മൊണാലിസ എന്നാണ് വിശേഷിപ്പിച്ചത്.

മേക്കപ്പ് ആര്‍ട്ടിസ്റ്റ് മൊഹ്സിന അന്‍സാരി ഇന്‍സ്റ്റാഗ്രാമില്‍ പങ്ക് വെച്ച മൊണാലിസയുടെ മേക്ക് ഓവര്‍ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. വധുവിന്റെ വേഷത്തില്‍ ചുവന്ന ലെഹങ്കയും പച്ച മരതകം ചേര്‍ത്ത സ്വര്‍ണ്ണാഭരണങ്ങളും ധരിച്ച് നില്‍ക്കുന്ന മൊണാലിസയുടെ വീഡിയോ ആണ് ആളുകള്‍ ഏറ്റെടുത്തിരിക്കുന്നത്. മൊണാലിസയാണ് എന്ന് തിരിച്ചറിയാന്‍ പോലും സാധിക്കുന്നല്ല എന്നാണ് നെറ്റിസണ്‍സ് അഭിപ്രായപ്പെടുന്നത്.

തിളങ്ങുന്ന ഐഷാഡോ, ഭംഗിയേറിയ ഐലൈനര്‍, മസ്‌കാറ നിറഞ്ഞ കണ്പീലികള്‍, വ്യക്തമായ പുരികങ്ങള്‍, റോസ് നിറത്തിലുള്ള കവിളുകള്‍, വശ്യമായ ലിപ്സ്റ്റിക് എന്നിവ മൊണാലിസയെ ആകര്‍ഷകമാക്കുന്നു. മനോഹരമായ മുടി ഒരു ബണ്ണിനൊപ്പം സ്‌റ്റൈല്‍ ചെയ്ത് വെച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW