Thursday, March 12, 2026 Last Updated 13 Min 1 Sec ago English Edition
Todays E paper
Ads by Google
Monday 05 May 2025 10.52 AM

‘കുഞ്ഞാറ്റ എനിക്കെന്നും എന്റെ കുരുന്നാറ്റ...’ മകള്‍ക്കൊപ്പം കൂള്‍ ലുക്കില്‍ കിടിലന്‍ സ്റ്റൈലില്‍ മനോജ് കെ ജയന്‍; ഒപ്പം എന്തൊരു ചേലാണ് പാട്ടും

മലയാളികളുടെ പ്രിയ അഭിനേതാവായ മനോജ് കെ. ജയന്‍ സോഷ്യല്‍ മീഡിയയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ്. ഇപ്പോഴിതാ മകള്‍ കുഞ്ഞാറ്റയ്ക്കൊപ്പമുള്ള കിടിലന്‍ സ്റ്റൈലിഷ് ഔട്ടിംഗ് വീഡിയോ പങ്കിടുകയാണ് താരം.
Manoj K Jayan, Kunjatta
Manoj K Jayan with daughter kunjatta (Image Source: Instagram)

മൂന്നു പതിറ്റാണ്ടിലധികമായി വ്യത്യസ്ത കഥാപാത്രങ്ങള്‍ വെള്ളിത്തിരയില്‍ അവതരിപ്പിച്ച് നിറഞ്ഞു നില്‍ക്കുന്ന താരമാണ് മനോജ് കെ. ജയന്‍. സംഗീതഞ്ജരായ ജയവിജയന്മാരില്‍ ജയന്റെ മകനായ താരം 1988ൽ പുറത്തിറങ്ങിയ മാമലകൾക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെയാണ്
സിനിമാരംഗത്തേക്കെത്തിയത്. തമിഴിലും, തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ച താരം നായകനായും വില്ലനായും സഹനടനായുമൊക്കെ തന്റെ കഴിവ് തെളിയിച്ച് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാർഡ് മൂന്ന് തവണ സ്വന്തമാക്കിയിട്ടുണ്ട്.
മനോജ് കെ. ജയന്റെയും ഉര്‍വ്വശിയുടെയും മകളായ തേജാലക്ഷ്മി എന്ന കുഞ്ഞാറ്റ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരപുത്രിയാണ്. താരദമ്പതിമാര്‍ വേര്‍പിരിഞ്ഞ ശേഷം രണ്ടാമത് വിവാഹം ചെയ്ത് സന്തോഷമായി ജീവിക്കുന്നുണ്ടെങ്കിലും മകളായ കുഞ്ഞാറ്റയ്ക്ക് വേണ്ടി എന്നും ഇവര്‍ രണ്ടാളും ഒപ്പമുണ്ട്.
രണ്ടാമ​ത്തെ വിവാഹത്തില്‍ ഒരു മകന്‍ ജനിച്ചെങ്കിലും മനോജ് കെ.ജയന് മൂത്തമകൾ കുഞ്ഞാറ്റ എന്നും അച്ഛന്റെ പ്രിയപ്പെട്ട മകളാണ്. അമൃത് ആണ് മനോജിന്റെ മകൻ. അച്ഛനമ്മമാരുടെ സിനിമാ തിരക്കുകൾക്കിടയിൽ വളർന്നു വലുതായവരാണ് കുഞ്ഞാറ്റയും വല്യമ്മയുടെ മകളായ ശ്രീമയിയും. എന്നിരുന്നാലും അച്ഛന്റെ ഒപ്പം സമയം ചിലവിട്ട നാളുകൾ കുഞ്ഞാറ്റയ്ക്ക് അന്നും ഇന്നും പ്രിയപ്പെട്ടത് തന്നെ. മകള്‍ക്കൊപ്പമുള്ള സൂപ്പര്‍ കൂള്‍ ചിത്രങ്ങള്‍ മനോജ് കെ. ജയന്‍ മിക്കപ്പോഴും പങ്കിടാറുണ്ട്.
ഇപ്പോഴിതാ മകള്‍ക്കൊപ്പമുള്ള ഒരു ഔട്ടിംഗിന്റെ വീഡിയോ പങ്കിടുകയാണ് മനോജ് കെ. ജയന്‍. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സ്ട്രൈപ്പ്ഡ് ഡ്രസ്സില്‍ സ്റ്റൈലിഷായി കുഞ്ഞാറ്റയെയും വൈറ്റ് ഷര്‍ട്ടും കൂളിംഗ് ഗ്ലാസും വച്ച് ചുള്ളന്‍ ചെക്കനായി മനോജ് കെ. ജയനെയും വീഡിയോയില്‍ കാണാം. ‘‘കുഞ്ഞാറ്റ എനിക്കെന്നും എന്റെ കുരുന്നാറ്റ...’’ എന്ന ക്യാപ്ഷനും പങ്കിട്ട് ‘തുടരും’ സിനിമയിലെ ട്രെന്‍ഡിംഗ് സോംഗായ ‘​എന്തൊരു ചേലാണ്...’ ബാക്ക്ഗ്രൗണ്ടില്‍ ചേര്‍ത്തുമാണ് മനോജ് കെ. ജയന്റെ പോസ്റ്റ്. ‘അച്ഛനും മോളും സൂപ്പർ... അടിപൊളി... കിടിലം...’ എന്നതടക്കമാണ് പലരും വീഡിയോയ്ക്ക് നല്‍കുന്ന കമന്റ്.
എല്ലാ താരപുത്രിമാരെയും പോലെ കുഞ്ഞാറ്റയും സിനിമയിലേക്ക് എത്തണമെന്ന ആഗ്രഹം പല ആരാധകരും പ്രകടിപ്പിച്ചിട്ടുണ്ട്. കുഞ്ഞാറ്റയെ സിനിമയിൽ കാണണം എന്നാഗ്രഹിക്കുന്ന ആൾക്കാർക്ക് മുന്നിൽ അടുത്തിടെ കുഞ്ഞാറ്റ തന്നെ ഒരു പ്രതികരണം നൽകിയിരുന്നു. മകൾ സിനിമയിൽ വരണം എന്ന് ആഗ്രഹിക്കുന്നവരാണ് കുഞ്ഞാറ്റയും അച്ഛൻ മനോജും അമ്മ ഉർവശിയും. നല്ലൊരു സ്ക്രിപ്റ്റ് വരാനുള്ള കാത്തിരിപ്പിലാണ് കുഞ്ഞാറ്റയും. അത് അച്ഛനും അമ്മയും ഒ.കെ. അടിച്ചാൽ കുഞ്ഞാറ്റ അഭിനയിക്കാൻ റെഡി ആണ്. അല്ലാത്തപക്ഷം, പഠിച്ചു നേടിയ ജോലിയും അൽപ്പം മോഡലിങ്ങുമായി താരപുത്രി ആകെ ബിസിയാണ്.

Ads by Google
Monday 05 May 2025 10.52 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW