Thursday, March 12, 2026 Last Updated 38 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 05 May 2025 09.31 AM

വേടന്റെ പരിപാടിക്ക് വീണ്ടും വേദി നല്‍കി സര്‍ക്കാര്‍ ; ഇടുക്കിയില്‍ ഒഴിവാക്കിയ പരിപാടി ഇന്ന് നടക്കും

uploads/news/2025/05/779273/vedan.jpg

ഇടുക്കി: വിവാദങ്ങള്‍ക്കിടെ വേണ്ടെന്ന് വെച്ച വേടന്റെ പരിപാടിക്ക് വീണ്ടും വേദി നല്‍കി സര്‍ക്കാര്‍. ഇടുക്കിയിലെ എന്റെ കേരളം പ്രവര്‍ശന വിപണന മേളയില്‍ ഇന്ന് വേടന്‍ പരിപാടി നടത്താനെത്തും. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാഷികത്തോടനുബന്ധിച്ചുള്ള പരിപാടിയുടെ ഉദ്ഘാടന ദിവസം നടക്കേണ്ട പരിപാടിയാണ് ഇന്ന് നടക്കുക. വൈകിട്ട് ഏഴു മണിക്ക് വാഴത്തോപ്പ് സ്‌കൂള്‍ മൈതാനിയിലാണ് പരിപാടി.

മായ 29നായിരുന്നു പരിപാടി ആദ്യം തീരുമാനിച്ചത്. എന്നാല്‍ 28ന് കഞ്ചാവ് കേസില്‍ പിടിയിലായതോടെ പരിപാടി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയുണ്ടായ സംഭവവികാസങ്ങള്‍ വേടന് പിന്തുണ കൂടുതല്‍ ഉണ്ടാകുകയും സിപിഐഎമ്മും വേടന് പിന്തുണയുമായി എത്തുകയും ചെയ്തതോടെ വാഴത്തോപ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മൈതാനത്ത് നടക്കേണ്ടിയിരുന്ന പരിപാടി വീണ്ടും നടത്താന്‍ തീരുമാനം എടുത്തത്.

വലിയ സുരക്ഷാക്രമീകരണങ്ങളാണ് പരിപാടിയുടെ ഭാഗമായി പൊലീസ് ഒരുക്കുന്നത്. നേരത്തേ പുലിപ്പല്ല് വിവാദത്തില്‍ വേടനെ അറസ്റ്റ് ചെയ്ത് കോട തിയില്‍ ഹാജരാക്കി വനംവകുപ്പ് പുലിവാല്‍ പിടിച്ചിരുന്നു. പിന്നാലെ വിവിധ കോണുകളില്‍ നിന്നും വലിയ വിമര്‍ശനം ഉയരുകയും സിനിമാ സൂപ്പര്‍താര ങ്ങളും കേന്ദ്രമന്ത്രിയുമൊക്കെയായി വിഷയം കൂട്ടിക്കെട്ടി താരതമ്യപ്പെടുത്തിയുള്ള വിമര്‍ശനം കൂടി ഉയര്‍ന്നതോടെ സര്‍ക്കാര്‍ മുഖം രക്ഷിക്കാനുള്ള നീക്ക ത്തിലുമാണ്. അതിന്റെ കൂടി ഭാഗമായിട്ടാണ് വേണ്ടെന്ന് വെച്ച പരിപാടി വീണ്ടും കൊണ്ടുവരാനുള്ള ശ്രമം ശക്തമായി ഉയര്‍ന്നു വന്നിരിക്കുന്നതും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW