-->
ഒരു മാസം മുൻപാണ് നടി ഐമ റോസ്മിൻ സെബാസ്റ്റ്യനും കെവിൻ പോളിനും ഒരു പെൺകുഞ്ഞ് പിറന്നത്. എലീനർ എന്നാണ് മകൾക്ക് ഐമയും കെവിനും പേരു നൽകിയത്. മകൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കിടുകയാണ് ഐമ ഇപ്പോൾ.
"എലീനറിന് ഒരു മാസമാവുന്നു, ഞങ്ങൾ അമ്മയും അച്ഛനുമായി മാറിയതിന്റെ ഒരു മാസം. ഞങ്ങളുടെ ഹൃദയങ്ങൾ പുതിയൊരു തരം സ്നേഹം പഠിക്കുകയാണ്," എന്നാണ് കെവിൻ കുറിച്ചത്.
മനു കണംതാനം സംവിധാനം ചെയ്ത ദൂരം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് ഐമ. നിവിന്‍ പോളി നായകനായ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യമാണ് ഐമയെ മലയാളികളുടെ പ്രിയങ്കരിയാക്കിയ സിനിമ. ചിത്രത്തില്‍ നിവിന്റെ സഹോദരിയായാണ് താരം പ്രത്യക്ഷപ്പെട്ടത്.
മോഹന്‍ലാലിന്റെ മകളുടെ വേഷത്തില്‍ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയിലും ഐമ അഭിനയിച്ചു. സോഫിയ പോളിന്റെ വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സ് ആയിരുന്നു അതിന്റെ നിര്‍മ്മാതാക്കള്‍. സോഫിയയുടെ മകന്‍ കെവിന്‍ പോള്‍ ആ സിനിമയുടെ ചിത്രീകരണത്തില്‍ വച്ചാണ് ഐമ റോസ്മിയെ കാണുന്നതും പിന്നീട് ഇഷ്ടപ്പെടുന്നത്.
പിന്നീട് ഇരുവരും തമ്മില്‍ 2018-ല്‍ വിവാഹിതരാവുകയും ചെയ്തു. വിവാഹം കഴിഞ്ഞ് വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ രണ്ട് സിനിമകളില്‍ ഐമ ഭാഗമായി. പടയോട്ടം, കഴിഞ്ഞ വര്‍ഷം വമ്പന്‍ ഹിറ്റായ ആര്‍ഡിഎക്സ് എന്നീ സിനിമകളിലാണ് ഐമ അഭിനയിച്ചത്. ഭര്‍ത്താവിനും കുടുംബത്തിനും ഒപ്പം ദുബൈയിലാണ് ഐമ താമസിക്കുന്നത്. അഭിനയത്രി എന്നതിനൊപ്പം തന്നെ താരം ഒരു ഡാന്‍സര്‍ കൂടെയാണ്. മോഡലിങ്ങും ഐമ കരിയറായി കൊണ്ടുപോകുന്നു.