-->
തമിഴകം ഒന്നാകെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ജനനായകന്‍. വിജയ് യുടെ കരിയറിലെ അവസാനത്തെ ചിത്രമായതു കാണ്ട് തന്നെ ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റിനും വന്‍ സ്വീകാര്യതയാണ് ആരാധകര്‍ക്കിടയില്‍ നിന്ന് ലഭിക്കുന്നത്.
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലയറായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. അടുത്തിടെ റാപ്പര്‍ ഹനുമാന്‍ കൈന്‍ഡും ജന നായകന്റെ ഭാഗമാകുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഇപ്പോഴിതാ വിജയ് ചിത്രത്തില്‍ തവനും ഭാഗമായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഹനുമാന്‍ കൈന്‍ഡ്. ഒരു തമിഴ് മാധ്യമത്തോടാണ് ഹനുമാന്‍ കൈന്‍ഡ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ‘അനിരുദ്ധ് സംഗീതമൊരുക്കുന്ന ജനനായകനില്‍ ദളപതി വിജയ്ക്ക് വേണ്ടി മമനാഹരമായൊരു റാപ്പ് ഗാനം ഞാന്‍ പടിയിട്ടുണ്ട്. ഇനിയും നിരവധി പ്രോജക്ടുകള്‍ക്കായി ഞാന്‍ ചെന്നൈയിലേക്ക് വരും’ ഹനുമാന്‍ കൈന്‍ഡ് പറഞ്ഞു.
അതേസമയം ഹനുമാൻ കൈൻഡിന്റേതായി ഒടുവിൽ പുറത്തുവന്ന റൺ ഇറ്റ് അപ് എന്ന സംഗീത വിഡിയോ വൻ ഹിറ്റായി മാറിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ആയോധന കലാരൂപങ്ങളെയും ആചാരങ്ങളെയും കോർത്തിണക്കിയാണ് റൺ ഇറ്റ് അപ് ഒരുക്കിയിരിക്കുന്നത്.