-->
മലയാള സിനിമയില്‍ ഒരുപാട് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച ഹിറ്റ് മേക്കര്‍ നിര്‍മ്മാതാവാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ലിസ്റ്റിന്റെ നിര്‍മ്മാണത്തിലെത്തുന്ന സിനിമകളില്‍ കാമ്പുള്ളത് ഉണ്ടാകുമെന്നത് പ്രേക്ഷകരുടെ വിശ്വാസമാണ്. അത് ഇതു വരെ നിലനിര്‍ത്തി കൊണ്ടുപോകാനും ലിസ്റ്റിനെന്ന നിര്‍മ്മാതാവിന് കഴിഞ്ഞിട്ടുണ്ട്. നര്‍മ്മം കലര്‍ന്ന സംസാരവും ഇടപെടലും ലിസ്റ്റിന്റെ പ്രധാന ഗുണമാണെന്ന് ഒപ്പം പ്രവര്‍ത്തിച്ച പല അഭിനേതാക്കളും തുറന്നു പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ പുതിയ ചർച്ചയ്ക്ക് തിരികൊളുത്തുകയാണ് ലിസ്റ്റിൻ സ്റ്റീഫൻ. മലയാള സിനിമയിലെ ഒരു പ്രമുഖന്‍ നടന്‍ വലിയൊരു തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്നാണ് ലിസ്റ്റിന്‍ പറഞ്ഞത്. ദിലീപിനെ നായകനാക്കി ലിസ്റ്റിൻ ഒരുക്കിന്ന ദി പ്രിൻസ് ആന്റ് ഫാമിലി എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് ലിസ്റ്റിന്റ് പ്രതികരണം.
‘‘മലയാള സിനിമയില്‍ വന്നിട്ട് 15 വർഷമായി. നിരവധി സിനിമകള്‍ ഞാൻ ചെയ്തിട്ടുണ്ട്. ഇന്ന് ഒരു പ്രമുഖ നടൻ വലിയ തെറ്റിലേക്ക് തിരി കൊളുത്തിയിട്ടുണ്ട്. ഒരു വലിയ മാല പടക്കത്തിന് ഇന്ന് തിരികൊളുത്തിയിട്ടുള്ളത്. ഞാനിത് പറയുമ്പോള്‍ ആ നടൻ ഇത് കാണും. ആ നടൻ ചെയ്തത് വലിയ തെറ്റാണ് എന്ന് ഞാൻ ഓർമ്മിപ്പിക്കുകയാണ്. ഇനിയും ആ തെറ്റ് തുടരരുത്, ആവർത്തിക്കരുത്, കാരണം, അങ്ങനെ തുടർന്നു കഴിഞ്ഞാല്‍ അത് വലിയ രീതിയിലുള്ള പ്രശ്നങ്ങള്‍ക്കും കാരണമാകും എന്ന് ഞാൻ അറിയിക്കുന്നു...’’ ലിസ്റ്റില്‍ സ്റ്റീഫൻ പറഞ്ഞു.
ലിസ്റ്റിന്റെ തുറന്നു പറച്ചില്‍ വലിയ വിവാദങ്ങള്‍ക്ക് വഴി വച്ചിരിക്കുകയാണ്. ആരാണ് ഈ നടന്‍ എന്നതാണ് പലരും ഉയര്‍ത്തുന്ന ചോദ്യം. എന്നാല്‍ ഇത്രയും പറഞ്ഞ സ്ഥിതിക്ക് നടന്റെ പേരു മാത്രം പറയാതിരുന്നത് വലിയ മോശമാണെന്നും പലരും കുറിക്കുന്നുണ്ട്.
മലയാള സിനിമയിലെ ഒരു പ്രമുഖ നടൻ വലിയ തെറ്റിലേക്ക് തിരി കൊളുത്തിയിട്ടുണ്ട്... ഇനി ഇത് തുടർന്നാൽ വലിയ പ്രശ്നങ്ങൾ ഉണ്ടാവും...തുറന്ന് പറഞ്ഞ് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ #ListinStephen #Dileep @ListinStephen pic.twitter.com/aw3vs8qfpr— Rajesh Sundaran (@editorrajesh) May 2, 2025
നിരവധി കമന്റുകളാണ് ലിസ്റ്റിന്റെ പ്രതികരണത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുത്. ചില കമന്റുകള്‍ വായിക്കാം ‘ഇന്ന് ഇങ്ങേർ പൊട്ടിച്ച ഉണ്ട സീനിയർ നടന്മാർക്ക് എതിരെ ആവില്ല, Big M's ന് എതിരെ ഉണ്ട ഇല്ലാ വെടി വെക്കാൻ മാത്രമുള്ള ബലം ലിസ്റ്റിന് ആയിട്ടില്ല... ഇൻഡസ്ട്രി എന്നാല്‍ ഇപ്പോളും അവർ രണ്ടാളും തന്നെ ആണ്.പിന്നെ വരുന്നത് ദിലീപ് പൃഥ്വി ആണ് ദിലീപ് ആ വേദിയില്‍ ഉണ്ട് പിന്നെ പൃഥ്വി അങ്ങേർക്ക് എതിരെ ഒന്നും പറയില്ല മച്ചാനും മച്ചാൻ അല്ലെ. പിന്നെ വരുന്നത് നിവിൻ ആണ് അങ്ങേര് പിന്നെ ഇപ്പോള്‍ ആർക്ക് ചവിട്ടാനുള്ള മരം ആയത്കൊണ്ട് സാധ്യത ഉണ്ട്.. നിവിൻ ആണെങ്കില്‍ അവനൊരു കംബാക്ക് കിട്ടിയാല്‍ ചവിട്ടിയവരുടെ ഓക്കേ ഓഫീസ് അവൻ പൂട്ടിക്കും. അടുത്ത സാധ്യത ദുല്‍ഖർ ആണ്. അങ്ങേരെ പിടിച്ചു തോണ്ടാൻ മാത്രം ലിസ്റ്റിൻ എല്ലാം പവർ ഉണ്ടോ... I'm game സിനിമയെ പറ്റി ആവും ചിലപ്പോ ഇവൻ പറഞ്ഞ സംഭവം, ആ പ്രൊജക്റ്റ് ഓണ്‍ ആയിട്ടുള്ള സമയം ആണല്ലോ. നഹാസ് സോഫിയ പോള്‍ ഇഷ്യൂ ഉണ്ട്’ എന്നാണ് ഒരാള്‍ കുറിച്ച കമന്റ്.
‘നിവിൻ പോളി ആകാൻ യാതൊരു സാധ്യതയും ഇല്ലെന്നും നിവിന്റെ ഏറ്റവും പുതിയ ചിത്രമായ ബേബി ഗേളിന്റെ പ്രൊഡ്യൂസർ ലിസ്റ്റിനാണെന്നും, നിവിൻ പോളി ബേബി ഗേളിന്റെ ലൊക്കേഷനില്‍ നിന്നും ഇറങ്ങിപ്പോയെന്നും അതാണ് ലിസ്റ്റിനെ ചൊടിപ്പിച്ചത്, ലിസ്റ്റിന്‍ പറഞ്ഞത് ധ്യാൻ ശ്രീനിവാസനെ കുറിച്ചാണോ...’ എന്നതടക്കമാണ് സംശയ കമന്റുകള്‍.
അതേസമയം പേര് പറയാതെ ഇത്തരമൊരു വിമർശനം നടത്തിയതില്‍ ലിസ്റ്റിനെതിരെ ചിലർ തിരിയുന്നുണ്ട്. ‘ഇത്രേം ആക്രോശിച്ചു പറയാൻ പറ്റുന്ന ഇവന് അത് നേരിട്ട് പറയാൻ പറ്റില്ലേ ..? അങ്ങിനെ ഇല്ലെങ്കില്‍ ആ വ്യക്തി ആരെന്ന് പറയണം അല്ലാതെ ഇതുപോലെ വീമ്പ് പറയരുത്, നട്ടെല്ല് ഉയർത്തി നിന്ന് പറയാൻ ധൈര്യമില്ലെങ്കില്‍ സ്റ്റേജില്‍ കേറി നിന്ന് ആർക്കും മനസ്സിലാവാത്ത ഗീർവാണം അടിക്കരുത്’ ഇങ്ങനെ പോകുന്നു ലിസ്റ്റിനെ വിമർശിച്ചുള്ള കമന്റ്.