Friday, March 20, 2026 Last Updated 8 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 02 May 2025 02.16 PM

പൊതിച്ചോര്‍ ശേഖരണത്തിനിടെ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം: കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസ്

case, congress, leader, assault, dyfi, workers

കണ്ണൂര്‍: പൊതിച്ചോര്‍ ശേഖരണത്തിനിടെ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസ്. കോണ്‍ഗ്രസ് നേതാവ് പ്രഭാകരനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

അന്യായമായി തടഞ്ഞ് വെച്ചതിനും കേട്ടാല്‍ അറക്കുന്ന ഭാഷയില്‍ തെറിവിളിച്ചതിനുമാണ് കേസ്. ഡിവൈഎഫ്ഐയുടെ പരാതിയിലാണ് കണ്ണവം പോലീസ് കേസെടുത്തത്. ഇന്നലെയായിരുന്നു സംഭവം നടന്നത്. ഡിവൈഎഫ്ഐ നേതാക്കളായ ശരത്ത്, ലാലു എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. യാതൊരു പ്രകോപനവുമില്ലാതെയാണ് ഇയാള്‍ മര്‍ദ്ദിച്ചത് എന്നാണ് ഡിവൈഎഫ്ഐയുടെ ഭാഗം. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ഡിവൈഎഫ്ഐ പുറത്ത് വിട്ടിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW