-->
വിഴിഞ്ഞം ഉമ്മന്‍ ചാണ്ടിയുടെ കുഞ്ഞാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. വിഴിഞ്ഞം പദ്ധതിയുടെ ഭ്രൂണാവസ്ഥയില്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചവരാണ് സിപിഐഎം. ഈ പദ്ധതി യാഥാര്‍ഥ്യമാക്കിയ യുഡിഎഫ് സര്‍ക്കാരിന്റെ പ്രതിനിധിയായ പ്രതിപക്ഷനേതാവിനെ ഇങ്ങനെയാണോ പരിപാടിയില്‍ പങ്കെടുക്കാന്‍ വിളിക്കേണ്ടത്. തങ്ങളുടെ സര്‍ക്കാര്‍ ഭരിച്ചിരുന്ന കാലത്തും പ്രധാനമന്ത്രി പങ്കെടുത്തിരുന്ന ഒരുപാട് പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടിയില്‍ പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നതില്‍ സംസ്ഥാനസര്‍ക്കാരിന് പൂര്‍ണമായും വിയോജിപ്പാണ് ഉള്ളത് എം എം ഹസന്‍ വിമര്‍ശിച്ചു.
കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്താണ് വിഴിഞ്ഞം പദ്ധതിയെ കുറിച്ചുള്ള ആലോചന ഉണ്ടായിരുന്നതെന്ന് രമേശ് ചെന്നിത്തല. വിഴിഞ്ഞം പദ്ധതിയെപ്പറ്റി പഠനം നടത്താനും ഒരു സ്വകാര്യ ഏജന്‍സിയെ അതിനായി ചുമതലപ്പെടുത്തുകയും അദ്ദേഹം ചെയ്തിരുന്നു. പക്ഷെ ഇന്നത്തെ തുറമുഖ മന്ത്രി വി എന്‍ വാസവന്‍ അക്കാര്യങ്ങളെല്ലാം വിസ്മരിക്കുകയാണ് ഉണ്ടായത്. അദ്ദേഹം വിഎസ് അച്യുതാനന്ദനും നായനാര്‍ക്കും മാത്രമാണ് അദ്ദേഹം ക്രെഡിറ്റ് കൊടുത്തത് . ഇതൊക്കെ ചരിത്ര വസ്തുതയെ വളച്ചൊടിക്കുന്നതാണെന്ന് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്ത് ഇതേ പദ്ധതിക്കെതിരെ ചെയ്യാവുന്നതെല്ലാം ഈ സര്‍ക്കാര്‍ ചെയ്തു കഴിഞ്ഞു. എന്നിട്ടും നിശ്ചയധാര്‍ട്യത്തോടെ വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ ഒപ്പിടുകയും നടപ്പാക്കാനുള്ള എല്ലാ പരിപാടികള്‍ ചെയ്യുകയും കല്ലിടല്‍ അടക്കമുള്ള കാര്യങ്ങള്‍ ചെയ്തിരുന്നത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെന്ന് അദ്ദേഹം വ്യക്തമാക്കി.