-->
ബോളിവുഡ് നടി അനുഷ്‌ക ശര്‍മയുടെ 37 ാം പിറന്നളിന് ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ വിരാട് കോലി. ഇതിനൊപ്പം അനുഷ്‌കയെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ചിത്രവും വിരാട് പങ്കുവെച്ചിട്ടുണ്ട്. പിറന്നാള്‍ ആഘോഷത്തിനിടെ എടുത്തതാണ് ചിത്രം.
‘എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിക്ക് , എന്റെ ജീവിത പങ്കാളിക്ക് ,എന്റെ എല്ലമെല്ലാമായ നല്ല പാതിക്ക്, എന്റെ സുരക്ഷിതമായ ഇടത്തിന്, ഞങ്ങളുടെയെല്ലാം ജീവിതത്തിലെ വെളിച്ചമാണ് നീ. ഓരോ ദിവസവും ഞങ്ങള്‍ നിന്നെ കൂടുതല്‍ സ്‌നേഹിക്കുന്നു. ജന്മദിനാശംസകള്‍ പ്രിയേ.. കോലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
സെലിബ്രിറ്റികളും ആരാധകരുമടക്കം നിരിവധിപ്പേരാണ് പോസ്റ്റിന് താഴെ അനുഷ്‌കയ്ക്ക് ആശംസകള്‍ നേര്‍ന്ന് കമന്റ് ചെയ്തത്. ആശംസകളറിയിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച് അനുഷ്‌കയും തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
മക്കളായ വാമികയ്ക്കും അകായ്ക്കുമൊപ്പം അനുഷ്‌കയും കോലിയും ലണ്ടനിലാണ് താമസിക്കുന്നത്.മക്കളുടെ സ്വകാര്യത കണക്കിലെടുത്താണ് ഇരുവരും ലണ്ടനിലേക്ക് താമസം മാറ്റിയത്.
മൂന്ന് വര്‍ഷത്തോളം നീണ്ട പ്രണയത്തിനുശേഷം 2017 ഡിസംബറില്‍ ഇറ്റലിയില്‍വെച്ചാണ് അനുഷ്‌കയും കോലിയും വിവാഹിതരായത്. 2021 ജനുവരിയില്‍ ഇരുവര്‍ക്കും പെണ്‍കുഞ്ഞ് പിറന്നു. 2024-ല്‍ ഇരുവരും രണ്ടാമത്തെ കുഞ്ഞിനേയും വരവേറ്റു.