Friday, March 13, 2026 Last Updated 3 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 16 Jun 2025 02.37 PM

വിരാട് കോലിക്ക് ഫാദേഴ്‌സ് ഡേ ആശംസകളുമായി മകള്‍; കുറിപ്പ് പങ്കുവെച്ച് അനുഷ്‌ക

anushka-sharma-

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിക്ക് ഫാദേഴ്‌സ് ഡേ ആശംസകള്‍ അറിയിച്ചുകൊണ്ട് മകള്‍ വാമിക കുറിച്ച വരികളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. ബോളിവുഡ് നടിയും വിരാട് കോലിയുടെ ഭാര്യയുമായ അനുഷ്‌ക ശര്‍മ സോഷ്യല്‍ മീഡിയയില്‍ പങ്കുാെച്ച പോസ്റ്റിലാണ് ഈ ചെറിയ ആശംസാകുറിപ്പുളളത്.

തന്റെ അച്ഛനും ഭര്‍ത്താവ് കോലിക്കും ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് അനുഷ്‌ക പോസ്റ്റ് പങ്കുവെച്ചത്. പിതാവ് അജയ് കുമാര്‍ ശര്‍മയുടെ ചിത്രവും മകള്‍ വാമിക കോലിക്ക് എഴുതിയ കുറിപ്പിന്റെ ചിത്രവുമാണതില്‍. ഞാന്‍ ആദ്യമായി സ്‌നേഹിച്ച പുരുഷനും ഞങ്ങളുടെ മകള്‍ ആദ്യമായി സ്‌നേഹിച്ച പുരുഷനും, ലോകമെമ്പാടുമുളള എല്ലാ പിതാക്കന്മാര്‍ക്കും പിതൃദിനാശംസകള്‍ അനുഷ്‌ക ചിത്രത്തിനൊപ്പം കുറിച്ചു.

അവനെക്കാണാന്‍ എന്റെ സഹോദരനെപ്പോലെയാണ്. തമാശക്കാരനാണ്, എന്നെ ഇക്കിളിയാക്കുന്നയാളാണ്, ഞാന്‍ അദ്ദേഹത്തോടൊപ്പം മേക്കപ്പിട്ട് കളിക്കാറുണ്ട്. ഞാനദ്ദേഹത്തെ ഒരുപാട് സ്‌നേഹിക്കുന്നു. അദ്ദേഹമെന്നെ ഇത്രയേറെ സ്‌നേഹിക്കുന്നു (കൈകള്‍ വിടര്‍ത്തിക്കൊണ്ട്) ഫാദേഴ്‌സ് ഡേ ആശംസകള്‍ എന്നെഴുതിയ കുറിപ്പില്‍ വാമിക തന്റെ കൈപ്പടയിലാണ് വാമിക എന്ന പേര് എഴുതിയിരിക്കുന്നത്.

നിരവധി പേരാണ് അനുഷ്‌കയുടെ സോഷ്യല്‍മീഡിയാ പോസ്റ്റിന് കമന്റുകളുമായെത്തിയത്. വാമിക തന്റെ പേര് എഴുതിയതു കണ്ട ആരാധകരില്‍ പലരും അത് എടുത്തുപറഞ്ഞുകൊണ്ടാണ് കമന്റുകള്‍ കുറിച്ചത്.

2017 വിവാഹിതരായ കോലിക്കും അനുഷ്‌കയ്ക്കും രണ്ട് മക്കളാണുത്. ഇതില്‍ മൂത്ത മകളാണ് വാമിക. 2021 ജനുവരി 11 നായിരുന്നു വാമിക ജനിച്ചത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 14 നാണ് മകന്‍ അകായ് ജനിച്ചത്.

Ads by Google
Monday 16 Jun 2025 02.37 PM
Ads by Google
LATEST NEWS
TRENDING NOW