Wednesday, March 11, 2026 Last Updated 54 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 02 May 2025 10.58 AM

‘‘ലാലേട്ടനൊപ്പം സ്ക്രീൻ പങ്കിടുന്ന അവസരം മിസ് ചെയ്യണ്ടെന്ന് എന്റെയുള്ളിലെ ഫാൻ ബോയ് പറഞ്ഞു; അതുകൊണ്ടാണത് ചെയ്തത്...’’ കൊണ്ടാട്ടം പാട്ടിനെക്കുറിച്ച് തരുണ്‍ മൂര്‍ത്തി

മോഹന്‍ലാലിന്റെ തുടരും സിനിമയിലെ കൊണ്ടാട്ടം പാട്ട് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഏറ്റവും മുന്നിലാണ്. ഇപ്പോഴിതാ ആ പാട്ടില്‍ മോഹന്‍ലാലിനൊപ്പം ഡാന്‍സ് ചെയ്തതിനെക്കുറിച്ച് പറയുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി.
Mohanlal, Thudarum movie, Kondattam song, Tharun moorthy
Tharun Moorthy in thudarum kondattam song (Image Source: Youtube)

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ സിനിമയായ ‘തുടരും’ തിയേറ്ററുകളില്‍ വലിയ കളക്ഷന്‍ നേടി പ്രദര്‍ശനം തുടരുകയാണ്. 15 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നു എന്നതാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും സിനിമയെ കൂടുതല്‍ പ്രേക്ഷകര്‍ സ്വീകരിക്കാനുള്ള കാരണം. സിനിമയിലെ രംഗങ്ങളും പാട്ടുകളും സംഭാഷണങ്ങളു​മൊക്കെ വലിയ രീതിയില്‍ ആരാധകര്‍ ഏറ്റെടുക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന തുടരും സിനിമയുടെ പ്രൊമോ സോങ് പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയയില്‍ ട്രെൻഡിംഗാണ് ‘കൊണ്ടാട്ടം’ എന്ന് പേരിട്ടിരിക്കുന്ന ഗാനം. ഈ ഗാനം പാടിയിരിക്കുന്നത് എം ജി ശ്രീകുമാറും രാജലക്ഷ്മിയും ചേര്‍ന്നാണ്. മോഹൻലാല്‍, ശോഭന തുടങ്ങിയവരുടെ കിടിലൻ നൃത്തച്ചുവടുകള്‍ തന്നെയാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. ഇവർക്കൊപ്പം സിനിമയുടെ സംവിധായകൻ തരുണ്‍ മൂർത്തിയും ചുവടുകള്‍ വെക്കുന്നുണ്ട്.
ഇപ്പോഴിതാ ഇതിനെക്കുറിച്ച്‌ നിറഞ്ഞ സന്തോഷത്തോടെ പറയുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. മോഹൻലാലിനൊപ്പം സ്ക്രീൻ പങ്കിടാൻ ചാൻസ് കിട്ടുമ്ബോള്‍ വേണ്ടെന്ന് വെക്കാൻ തന്റെ ഉള്ളിലെ ഫാൻ ബോയ് സമ്മതിച്ചില്ലെന്നും, ആദ്യം ഇത്തരം പ്ലാൻ ഉണ്ടായിരുന്നില്ലെന്നും ബൃന്ദ മാസ്റ്റർ തന്ന ധൈര്യത്തിലാണ് ഡാൻസ് ചെയ്തതെന്നും തരുണ്‍ പറഞ്ഞു.
‘‘ഡാൻസ് ആ സമയത്ത് ബൃന്ദ മാസ്റ്റർ തരുണ്‍ ചെയ്യൂ എന്ന് പറഞ്ഞതാണ്. അതൊന്നും പ്ലാൻഡ് അല്ല. ഫസ്റ്റ് ദിവസം ഷൂട്ടില്‍ ഒന്നും എന്റെ മനസില്‍ അങ്ങനെ ഒരു ഐഡിയ ഉണ്ടായിരുന്നില്ല. രണ്ടാം ദിവസം രാവിലെയാണ് തരുണ്‍ കയറി ചെയ്യൂ എന്ന് പറയുന്നത്. മാസ്റ്റർ തന്ന ധൈര്യത്തിന് പുറത്തും പിന്നെ ഒരു അവസരം അല്ലേ ലാലേട്ടനൊപ്പം സ്ക്രീൻ പങ്കിടാൻ കിട്ടുന്ന അവസരം മിസ് ചെയ്യണ്ട എന്ന് എന്റെ ഉള്ളിലെ ഫാൻ ബോയ് പറഞ്ഞുക്കൊണ്ടിരുന്നു. അങ്ങനെ ആണ് അത് ചെയ്യുന്നത്...’’ തരുണ്‍ മൂർത്തി പറഞ്ഞു.

ജേക്സ് ബിജോയ് സംഗീതം നല്‍കിയിരിക്കുന്ന ഗാനത്തിന് വരികള്‍ രചിച്ചിരിക്കുന്നത് വിനായക് ശശികുമാറാണ്. വരികളാണ് ഗാനത്തെ കൂടുതല്‍ മനോഹരമാക്കുന്നത്. ഡോണ്‍ മാക്‌സാണ് പ്രൊമോ സോങ് എഡിറ്റ് ചെയ്തിരിക്കുന്നത്.
തിയേറ്ററില്‍ പ്രശംസകള്‍ നേടി പ്രദര്‍ശനം തുടരുന്ന ‘തുടരും’ 100 കോടി ക്ലബില്‍ ഇടം നേടിയിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ 100 കോടി ക്ലബില്‍ ഇടം നേടുന്ന രണ്ടാമത്തെ മോഹൻലാല്‍ ചിത്രം കൂടിയാണിത്. നേരത്തെ പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാനും 100 കോടി ക്ലബില്‍ ഇടം നേടിയിരുന്നു. പുലിമുരുകൻ, ലൂസിഫർ, എന്നീ മോഹൻലാല്‍ ചിത്രങ്ങളും 100 കോടി ക്ലബില്‍ കയറിയിരുന്നു. ഇതോടെ നാല് 100 കോടി സിനിമകള്‍ സ്വന്തമായുള്ള ഏക മലയാളം നായകനുമായി മാറിയിരിക്കുകയാണ് മോഹൻലാല്‍ മാറിയിട്ടുണ്ട്.

Ads by Google
Friday 02 May 2025 10.58 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW