-->
ഉപ്പില്ലാതെ ഒരു ഭക്ഷണത്തിനം രുചി ഉണ്ടാകില്ല. ഉപ്പ് ഭക്ഷണത്തിന് രുചി നല്‍കാന്‍ മാത്രമല്ല, ഒരു വീട് വൃത്തിയാക്കാനും ഉപ്പ് കൊണ്ട് സാധിയ്ക്കും. ഉപ്പ് കൊണ്ട് വീട്ടമ്മമാര്‍ക്ക് ഉപകാരപ്പെടുന്ന ചില പൊടിക്കൈകള്‍ അറിയാം....
* മെഴുക്ക് കളയാന്‍ - പാത്രങ്ങളിലെ മെഴുക്ക് കളയാന്‍ പാത്രത്തില്‍ ഉപ്പ് ഇട്ട് വെള്ളമൊഴിച്ച് വച്ചാല്‍ മതി. ശേഷം ഇവ കഴുകി കളയാം.
* ഉറുമ്പും പ്രാണികളും - തറയിലെ ഉറുമ്പിനെയും പ്രാണികളെയും ഓടിക്കാന്‍ തറ തുടയ്ക്കുന്ന വെള്ളത്തില്‍ അല്‍പ്പം ഉപ്പു ചേര്‍ത്ത ശേഷം തറ തുടയ്ക്കാം.
* തുരുമ്പ് കളയാന്‍ -ഇരുമ്പ് വസ്തുക്കളിലെ തുരുമ്പ് കളയാന്‍ ഉപ്പു കൊണ്ട് സാധിക്കും. ഇരുമ്പ് പിടിച്ചിരിക്കുന്ന വസ്തുക്കളില്‍ ഉപ്പ് ഉപയോഗിച്ച് കഴുകി ഉരച്ചു നോക്കൂ, ഇരുമ്പിന്റെ അംശം പോകുന്നത് കാണാം.
* സിങ്കിലെ മണം - സിങ്കില്‍ മാലിന്യം കെട്ടി കിടന്നുള്ള മണം കളയാന്‍ അര കപ്പ് ഉപ്പ് സിങ്കിലിട്ട് തണുത്ത വെള്ളമൊഴിച്ച് കൊടുത്താല്‍ മതി.
* ഷൂവിലെ ഗന്ധം - ഷൂവിലെ മണം കളയാന്‍ ഷൂവില്‍ ഉപ്പു വിതറിയാല്‍ മതി. ഉപ്പു ഈര്‍പ്പത്തെ വലിച്ചെടുക്കുകയും ഷൂവിലെ മണം കളയുകയും ചെയ്യും.
* ഫിഷ് ടാങ്ക് - ഫിഷ് ടാങ്ക് കഴുകുമ്പോള്‍ ടാങ്കിനുള്ളില്‍ ഉപ്പിട്ട് നന്നായി ഉരച്ചു കഴുകിയ ശേഷം നല്ല വെള്ളം ഒഴിക്കാം
* തുണികളിലെ ദുര്‍ഗന്ധം - തുണികളില്‍ ഈര്‍പ്പം തട്ടിയുള്ള മണം ഒഴിവാക്കാന്‍ ഉപ്പും നാരങ്ങാ നീരും പേസ്റ്റ് രൂപത്തിലാക്കി തുണികളില്‍ പുരട്ടി വച്ച ശേഷം തുണികള്‍ വെയിലത്ത് വിരിക്കാം.
* കൈകളിലെ മണം - ഉള്ളി, വെളുത്തുള്ളി തുടങ്ങിയവ അരിഞ്ഞാല്‍ കയ്യിലുണ്ടാകുന്ന മണം പോകാന്‍ ഉപ്പിട്ട വെള്ളത്തില്‍ കൈ കഴുകുക.